മോക്ഡ്രിൽ നടത്തുന്നു
റിയാദ്: സുരക്ഷിതമായ ഹജജ് ഉറപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി സൗദി അറേബ്യയിലെ മക്ക ഹെല്‍ത്ത് അഫയേഴ്സ്, മദീനയിലെ സൗദി റെഡ് ക്രസന്റ് അതോറിറ്റി എന്നിവയുടെ മേല്‍നോട്ടത്തില്‍ പുണ്യ നഗരങ്ങളില്‍ പരിശോധന നടത്തി.
ഈ ഹജജ് സീസണില്‍ മെഡിക്കല്‍ സൗകര്യങ്ങളുടേയും ജീവനക്കാരുടേയും തയ്യാറെടുപ്പിന്റെ തോത് അളക്കുന്നതിനായി മക്ക നഗരത്തില്‍ തീര്‍ഥാടക വസതികളിലൊന്നില്‍ ഫയര്‍ഫോഴ്സ് വിഭാഗം മോക്ക് ഡ്രില്‍ പരീക്ഷണം സംഘടിപ്പിക്കുകയുണ്ടായി. ഷോര്‍ട്ട് സര്‍ക്യൂട്ടിന്റെ ഫലമായുണ്ടാകുന്ന തീപിടുത്തമാണ് പരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയത്. കെട്ടിടത്തിന് പുറത്ത് പുകയും തീയും പടരുകയും നിരവധി താമസക്കാരെ നീക്കം ചെയ്യുകയും ചെയ്തുകൊണ്ടുള്ളതായിരുന്നു മോക്ക് ഡ്രില്‍ പരീക്ഷണം. മാരകമായ പരിക്കുകളടക്കം 34 ഓളം അപകടങ്ങള്‍ കൃത്രിമമായി ഉണ്ടാക്കുകയും ഇവയില്‍നിന്നും രക്ഷതേടാനുള്ള ശ്രമങ്ങളും മോക്ക് ഡ്രില്‍ പരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
മെഡിക്കല്‍ സ്റ്റാഫ് അവരുടെ നിയുക്ത സോണുകള്‍ അനുസരിച്ച് കേസുകള്‍ പരിശോധിച്ചു. റെഡ് സോണില്‍ ആറ് കേസുകള്‍, യെല്ലോ സോണില്‍ എട്ട് കേസുകള്‍, ഗ്രീന്‍ സോണില്‍ 16 കേസുകള്‍, ബ്ലാക്ക് സോണില്‍ നാല് കേസുകള്‍ എന്നിങ്ങനെയായിരുന്നു മോക്ക് ഡ്രില്‍ സ്ഥാനം പിടിച്ചിരുന്നത്. നിരവധി മെഡിക്കല്‍, സുരക്ഷാ അതോറിറ്റികളുടെയും വകുപ്പുകളുടെയും പങ്കാളിത്തത്തോടെയാണ് ഈ പരീക്ഷണം നടത്തിയതെന്ന് മക്ക ഹെല്‍ത്ത് അഫയേഴ്സ് വക്താവ് ഹമദ് അല്‍ ഒതൈബി സ്ഥിരീകരിച്ചു. മക്ക ഹെല്‍ത്ത് കെയര്‍ ക്ലസ്റ്ററിലും അനുബന്ധ ആശുപത്രികളായ അല്‍-നൂര്‍ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍, കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റല്‍, കിംഗ് ഫൈസല്‍ ഹോസ്പിറ്റല്‍ എന്നിവയിലെയും ആംബുലേറ്ററി സെന്റെറുകളിലെയും അത്യാഹിതങ്ങളുടെയും ദുരന്തങ്ങളുടെയും എക്സിക്യൂട്ടീവ് അഡ്മിനിസ്ട്രേഷന്റെ പങ്കാളിത്തത്തിനും പരീക്ഷണത്തിനും സാക്ഷ്യം വഹിച്ചായിരുന്നു മോക്ക് ഡ്രില്‍.
പുണ്യസഥലങ്ങള്ക്കകത്തും പുറത്തുമുള്ള എല്ലാ മെഡിക്കല്‍, ആംബുലേറ്ററി, അത്യാഹിത കേസുകളും നേരിടാന്‍ മക്കയിലെ ആരോഗ്യമേഖലയുടെ സന്നദ്ധത മക്ക ഹെല്‍ത്ത് അഫയേഴ്സ് ഡയറക്ടര്‍ ജനറലും ഹജജ്, ഉംറ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാനുമായ വായില്‍ ബിന്‍ ഹംസ മുതൈര്‍ സ്ഥിരീകരിച്ചു. ഹജജ് വേളയില്‍ തീര്‍ഥാടകര്‍ക്ക് കഴിവിന്റെ പരമാവധി സേവനം നല്കാന് സല്മാന് രാജാവ് അടുത്തിടെ നടന്ന മന്ത്രിസഭാ യോഗത്തില്‍ ഉത്തരവിട്ടിരുന്നു.
ഹജജ്, ഉംറ തീര്‍ത്ഥാടകരെ സേവിക്കുന്നത് രാജ്യം സ്ഥാപിതമായ കാലം മുതല്‍ ഇപ്പോഴും മുന്‍ഗണനയില്‍ മുന്‍പന്തിയിലാണ്. ഏറ്റവും ഉയര്‍ന്ന കഴിവോടെ ഈ ദൗത്യം തുടരുന്നതില്‍ അഭിമാനിക്കുന്നുവെന്നും രാജാവ് പറഞ്ഞു. അതേസമയം, മേഖലയിലെ നിരവധി ആംബുലേറ്ററി കേന്ദ്രങ്ങള്‍ പരിശോധിക്കുന്നതിനും ഉദ്ഘാടനം ചെയ്യുന്നതിനുമായി എസ്.ആര്.സി.എ പ്രസിഡന്റ് ഡോ. ജലാല്‍ ബിന്‍ മുഹമ്മദ് അല്‍ ഒവൈസി മദീന സന്ദര്‍ശിച്ചു. തീര്‍ഥാടനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ പരിശോധിക്കുന്നതിനും മക്കയിലും മദീനയിലും തീര്‍ഥാടകരെ സ്വീകരിക്കുന്ന വിവിധ കേന്ദ്രങ്ങളുടെ സജജീകരണം ഉറപ്പാക്കുന്നതിനുമുള്ള പര്യടനത്തിന്റെ ഭാഗമായാണ് സന്ദര്‍ശനം. കേന്ദ്രങ്ങളുടെ സാധ്യതകളെക്കുറിച്ചും ഹജജ് സീസണില്‍ മദീനയിലേക്ക് സന്ദര്‍ശകരെ സ്വീകരിക്കുന്നതിന് ഈ കേന്ദ്രങ്ങള്‍ നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട തയ്യാറെടുപ്പുകളെക്കുറിച്ചും അല്‍ ഒവൈസി ശ്രവിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..