ദമാം: സൗദിയിലെ സ്വകാര്യ മേഖലയില്‍ ഉന്നത തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ നീക്കം. സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് ഇതിനുള്ള ശ്രമം തുടങ്ങിയിട്ടുള്ളത്.
എന്നാല്‍ സ്വകാര്യ മേഖലയിലെ ഉന്നത തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കുന്ന നടപടി ഉടനെയുണ്ടാകില്ല. സ്വകാര്യവല്‍ക്കരിക്കുന്നതിന് മുമ്പ് ഈ മേഖലയിലെ സന്തുലിതാവസ്ഥയെ കുറിച്ച് ബോധ്യമുണ്ടാവേണ്ടതുണ്ട്. എത്രമാത്രം യോഗ്യതയുള്ള സ്വദേശികളെ ലഭ്യമാകുമെന്ന് പഠിക്കേണ്ടതുണ്ട്.
അതിനുശേഷമെ തസ്തികകള്‍ സൗദിവല്ക്കരിക്കുകയുള്ളു. ഉന്നത തസ്തികകളില്‍ നിയമിക്കുന്നതിന് പരിചയസമ്പത്തും അറിവുകളും പടിപടിയായി ആര്‍ജിക്കാന്‍ സ്വദേശി ജീവനക്കാര്‍ക്ക് അവസരമൊരുക്കേണ്ടതുണ്ട്. ഈ തസ്തികകള്‍ സൗദിവല്‍ക്കരിക്കുന്ന കാര്യത്തില്‍ വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്ന കാര്യവും മന്ത്രാലയം പരിഗണിക്കുന്നുണ്ട്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..