ഭര്‍ത്താവില്‍ നിന്ന് വ്യത്യസ്തമായ മതമുള്ള പ്രവാസിയുടെ ഭാര്യക്ക് സ്വതന്ത്ര ഇഖാമ ഇണ്ടാക്കണം


ജാഫറലി പാലക്കോട്

പ്രതീകാത്മക ചിത്രം |ഫോട്ടോ:AFP

റിയാദ്: ഭര്‍ത്താവില്‍ നിന്ന് വ്യത്യസ്തമായ മതമുള്ള പ്രവാസിയുടെ ഭാര്യക്ക് സ്വതന്ത്ര ഇഖാമ ഉണ്ടാക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് (ജവാസത്ത്) അറിയിച്ചു. ഒരു പ്രവാസി കുടുംബനാഥന്‍ തന്റെ താമസരേഖയായ ഇഖാമമയില്‍ ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെയും ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അയാളുടെ മതത്തില്‍നിന്നും വ്യത്യസ്ത മതമാണ് അവരുടെ മതമെങ്കില്‍ പ്രത്യേകം ഇക്കാമ എടുത്തിരിക്കണം. നിയമപരമായി നിശ്ചയിച്ചിട്ടുള്ള ഫീസായ 500 റിയാല്‍ നല്‍കിയാണ് ഒരു സ്വതന്ത്ര ഇഖാമ നേടാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതെന്ന് ജവാസാത്ത് അറിയിച്ചു.

കുടുംബനാഥന്റെ താമസ രേഖയായ ഇക്കാമയില്‍ ഭാര്യയേയും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെയും ചേര്‍ക്കാന്‍ അഭ്യര്‍ഥിക്കുന്നതിന് സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ പാസ്പോര്‍ട്ട് വിഭാഗം (ജവാസാത്ത്) വെളിപ്പെടുത്തിയിട്ടുണ്ട്. കുടുംബനാഥന്‍ അപേക്ഷാ ഫോറം പൂരിപ്പിച്ച് പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുത്തണം. തുടര്‍ന്ന് അപേക്ഷാഫോറത്തില്‍ ഒപ്പിടണമെന്നുമാണ് നടപടിക്രമങ്ങളില്‍ ആദ്യമായി പാസ്പോര്‍ട്ട് വിഭാഗം നിര്‍ദ്ദശം നല്‍കിയിരിക്കുന്നത്. കുടുംബനാഥന്‍ തന്റെ ഇഖാമയില്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന ഭാര്യയുടെയും കുട്ടികളുടെയും പാസ്പോര്‍ട്ടും അവരുടെ രക്ഷിതാവിനൊപ്പം താമസിക്കാന്‍ സൗദി എംബസി നല്‍കുന്ന എന്‍ട്രി വിസയോ നിയമപരമോ ഔപചാരികമോ ആയ രേഖയോ അവരെ ഇക്കാമയില്‍ ചേര്‍ക്കാന്‍ കൊണ്ടുവരണമെന്നും രണ്ടാമതായി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

'4 : 6'' വലുപ്പത്തില്‍ ഓരോ കുടുംബാംഗത്തിന്റെയും വ്യത്യസ്ഥ കളര്‍ ഫോട്ടോ, ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന കുടുംബനാഥന്റെ ഒറിജിനല്‍ ഇഖാമയും സമര്‍പ്പിക്കണമെന്നും നടപടിക്രമങ്ങളില്‍ ഉള്‍പ്പെടുന്നുവെന്ന് ജവാസാത്ത് വ്യക്തമാക്കി. കുടുംബനാഥന്‍ തന്റെ ഇഖാമയില്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന ഭാര്യയെ, അയാള്‍ സൗദി അറേബ്യയില്‍ വച്ച് വിവാഹം കഴിച്ചതാണെങ്കില്‍ വിവാഹ കരാറിന്റെ പകര്‍പ്പ് ഹാജരാക്കണം. തുടര്‍ന്ന് അവരുടെ സ്പോണ്‍സര്‍ഷിപ്പ് (കഫാല) ആദ്യം ഭര്‍ത്താവിലേക്ക് കൈമാറണം. നിയമം അനുശാസിക്കുന്ന ഫീസ് കൂടി അടച്ചാല്‍ അവളുടെ പേര് ഭര്‍ത്താവിന്റെ ഇഖാമയില്‍ ചേര്‍ക്കപ്പെടുമെന്നും ജവാസാത്ത് അറിയിച്ചു.

സൗദി അറേബ്യയില്‍ ജനിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കുടുംബനാഥന്റെ ഇക്കാമയില്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും പകര്‍പ്പും ഹാജരാക്കേണ്ടതുണ്ട്. കൂടാതെ, നടപടിക്രമങ്ങള്‍ക്ക് അംഗീകൃത ആശുപത്രികളില്‍ നിന്നോ മെഡിക്കല്‍ ക്ലിനിക്കുകളില്‍ നിന്നോ ഉള്ള ഒരു മെഡിക്കല്‍ റിപ്പോര്‍ട്ടിഫിക്കറ്റും ആവശ്യമാണ്.

Content Highlights: saudi arabia

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented