പ്രതീകാത്മക ചിത്രം
മക്ക: ഹജജ് കർമ്മം നടക്കുന്ന മാസമായ ദുൽഹിജ്ജ മാസത്തിൽ മക്കയിലും മറ്റ് പുണ്യസ്ഥലങ്ങളിലും താപനില സാധാരണ പരിധിയിലായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചു. അതേസമയം ഈ വേനൽക്കാല കനത്ത മഴയും പ്രവചിക്കുന്നുണ്ട്. ജസാൻ, അസീർ, അൽ ബഹ, മക്ക മേഖലകളിലെ ഉയർന്ന പ്രദേശം എന്നിവിടങ്ങളിൽ ശരാശരിയേക്കാൾ കൂടുതൽ മഴ പെയ്യാനുള്ള സാധ്യത കാലാവസ്ഥാ പ്രവചന കേന്ദ്രം സൂചന നൽകി. അതേസമയം രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിൽ സാധാരണ നിരക്കിൽ മഴ ലഭിക്കുമെന്നാം പ്രതീക്ഷിക്കുന്നുണ്ട്.
ജൂൺ ഒന്നിന് ആരംഭിച്ച് ഓഗസ്റ്റ് 31ന് അവസാനിക്കുന്ന രാജ്യത്തെ വേനൽക്കാല കാലാവസ്ഥയെക്കുറിച്ചും കേന്ദ്രം വിശദമായ റിപ്പോർട്ട് പുറത്തിറക്കി. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഒരു ഡിഗ്രി സെൽഷ്യസ് വരെ ഉപരിതല താപനില ശരാശരിയേക്കാൾ കൂടുതലായിരിക്കും. മക്ക, അൽ ബാഹ, അസീർ, ജിസാൻ എന്നീ പ്രദേശങ്ങളിൽ ജൂൺ, ഓഗസ്റ്റ് മാസങ്ങളിൽ അതിന്റെ സാധാരണ നിലയിൽ താപില തുടരുമ്പോൾ, ജൂലൈ മാസത്തിലെ ശരാശരി വർദ്ധനവ് ഒന്നര ഡിഗ്രിയിൽ എത്തിയേക്കാം, പ്രത്യേകിച്ച് റഫ്ഹ, ഹഫർ അൽ ബാറ്റിൻ, ഹായിൽ നോർത്ത് ഖസീം തുടങ്ങിയ സ്ഥലങ്ങളിൽ.
Content Highlights: saudi arabia news
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..