ഹജജ് അനുമതിപത്രമില്ലാത്തവർക്ക് മക്കയിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക് നിലവിൽ വന്നു


ജാഫറലി പാലക്കോട്

പ്രതീകാത്മക ചിത്രം

മക്ക: പ്രത്യേക അനുമതിപത്രമില്ലാത്ത വിദേശികൾക്ക് മക്ക അതിർത്തിക്കുള്ളിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക്. വ്യാഴാഴ്ച മുതലാണ് വിലക്ക് നിലവിൽവന്നത്. ഹജജ് സീസണിൽ സാധാരണ വിലക്ക് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തവണയും വിലക്ക് നിലവിൽവന്നിട്ടുള്ളത്. ഹജജ് സീസണിൽ മക്കയിൽ പ്രവേശിക്കുന്നതിനുള്ള ഇലക്‌ട്രോണിക് അനുമതിപത്രമുള്ള വിദേശികൾക്ക് മാത്രമെ ഹജജിന്റെ പ്രധാന കർമ്മങ്ങൾ പൂർത്തിയാകും വരെ ഇനി മക്കയിലേക്കു പ്രവേശിക്കുവാൻ സാധിക്കുകയുള്ളൂ.

ജിദ്ദ അടക്കമുള്ള അടുത്ത പട്ടണങ്ങളിൽനിന്നും മക്കയിലേക്ക് പ്രവേശിക്കുന്നതിന് പ്രവേശന കവാടങ്ങളും സുരക്ഷാ പരിശോധനാ കേന്ദ്രങ്ങളുമുണ്ട്. മക്കയിലേക്ക് പ്രവേശിക്കാൻ എത്തുവന്നവർക്ക് അനുമതിപത്രമുണ്ടോ എന്ന് ഇവിടങ്ങളിൽ പരിശോധന നടത്തുവാൻ കൂടുതൽ സുരക്ഷാവിഭാഗത്തെ നിയോഗിക്കും.

ഹജ്ജ് സീസണിൽ മക്കയിലേക്ക് പ്രവേശിക്കാൻ ഉദ്ദേശിക്കുന്ന വിദേശികൾക്കുള്ള ഇലക്‌ട്രോണിക് അനുമതിപത്രത്തിുള്ള അപേക്ഷ സ്വീകരിച്ച് തുടങ്ങിയതായി സൗദി പാസ്‌പോർട്ട് വിഭാഗം അറിയിച്ചു. വിദേശികളായ വീട്ടുജോലിക്കാർ, മക്കയിലുള്ള വിവിധ സ്ഥാപനങ്ങളിലെ ജോലിക്കാർ, സീസൺ ജോലിക്കായി അനുമതിയുള്ളവർ, അജീറിൽ കരാർ ചെയ്ത കരാർ ജോലി0ാർ എന്നിവർക്കാണ് അനുമതിപത്രത്തിന് അപേക്ഷിക്കാനാവുക. വീട്ടുജോലിക്കാർക്ക് അബ്ഷിർ പ്ലാറ്റ്ഫോം വഴിയും സ്ഥാപനങ്ങൾക്ക് മുഖീം വഴിയും അനുമതി നേടാനാകും. അനുമതിപത്രം ലഭിച്ചവർക്ക് മക്കാ അതിർത്തിക്കുള്ളിൽ പ്രവേശിക്കാം. അതോടൊപ്പം ഈവർഷത്തെ ഹജജ് കർമ്മം ചെയ്യുവാൻ അനുമതി ലഭിച്ചവർക്കും ഹജജ് കർമ്മം ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് മുതൽ മക്കയിൽ പ്രവേശനം നൽകും.

അതേസമയം ഹിജ്‌റ മാസമായ ദുൽ ഖഅദ് 15 വരെ ഉംറ കർമ്മത്തിന് അനുമതി ലഭിച്ചവർക്ക് ഉംറ കർമ്മം ചെയ്യാമെന്ന് ഹജജ് ഉംറ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

Content Highlights: Saudi Arabia news

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


p c george

1 min

പി.സി ജോര്‍ജിനെ വിടാതെ പരാതിക്കാരി; 'കൂടുതല്‍ തെളിവുണ്ട്, ഹൈക്കോടതിയെ സമീപിക്കും'

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022

Most Commented