ദമാം ഇന്ത്യൻ ഇസ്ലാഹീ സെന്റർ സംഘടിപ്പിച്ച ഇഫ്താർ സംഗമം
ദമ്മാം: ക്ഷമയുടെയും സഹനത്തിന്റെയും ദിനങ്ങള്‍ പ്രാര്‍ത്ഥനകളും സത്കര്‍മ്മങ്ങളും കൊണ്ട് സമ്പുഷ്ടമാക്കാന്‍ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന്
എന്‍.വി.മുഹമ്മദ് സാലിം പറഞ്ഞു. ദമാം ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ സാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ വിശ്വാസിയും ഇഹലോകത്ത് ഒട്ടേറെ പരീക്ഷണ ഘട്ടങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ അടിയുറച്ച ഏകദൈവ വിശ്വാസം മുറുകെ പിടിച്ചു പ്രവാചക അധ്യാപനങ്ങള്‍ ഉള്‍ക്കൊണ്ട് ക്ഷമയും സഹനവും ഉള്ക്കൊക്കൊണ്ട് ജീവിതം നയിച്ചാല്‍ പരീക്ഷണങ്ങളെ അതിജീവിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രവിശ്യയിലെ സമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരായ ആലിക്കുട്ടി ഒളവട്ടൂര്‍, ജമാല്‍ വല്യാപ്പള്ളി, അബ്ദുല്‍ മജീദ് കൊടുവള്ളി, ജൗഹര്‍ കുനിയില്‍ എന്നിവര്‍ സംബന്ധിച്ചു. ദമ്മാം ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ ഭാരവാഹികളായ അബ്ദുല്‍ ഗഫൂര്‍ ബി.വി, ഫൈസല്‍ കൈതയില്‍, ഷിയാസ് ചെറ്റാലി, അബ്ദുല്‍ അസീസ് വെളിയങ്കോട് എന്നിവര്‍ നേതൃത്വം നല്കി
Content Highlights: saudi arabia news
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..