ചാരിറ്റി ഓഫ് പ്രവാസി മലയാളി അത്താഴ സ്നേഹ വിരുന്ന് സാമൂഹ്യ പ്രവർത്തകൻ ഷിഹാബ് കൊട്ടുകാട് ഉത്ഘാടനം ചെയ്യുന്നു.
റിയാദ്: പരിശുദ്ധ റമളാന്‍ മാസത്തിലെ ഇരുപത്തി ഒന്നാം രാവില്‍ അത്താഴ സ്നേഹവിരുന്നൊരുക്കി ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ്. റിയാദ് പൊതു സമൂഹത്തിലെ നിരവധി പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരുക്കിയ അത്താഴ സ്നേഹ വിരുന്ന് ശ്രദ്ധേയമായി. സുലൈമാനിയയിലെ ന്യൂ മലാസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സ്നേഹ വിരുന്നില്‍ പ്രസിഡണ്ട് അയ്യൂബ് കരൂപ്പടന്ന ആമുഖം പറഞ്ഞു. ചടങ്ങില്‍ ജോണ്സണ് മാര്‍ക്കോസ് അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവര്ത്തകന് ഷിഹാബ് കൊട്ടുകാട് സ്നേഹ വിരുന്ന് ഉല്‍ഘാടനം ചെയ്തു.
ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് മാധ്യമ പ്രവര്ത്തകന് ജയന് കൊടുങ്ങല്ലൂര്‍, സത്താര്‍ കായംകുളം, പുഷ്പരാജ്, റാഫി പാങ്ങോട്, സുരേഷ് ശങ്കര്‍, ഷാജി മഠത്തില്‍, സക്കീര്‍, സലാം, ഷാജഹാന് നന്മ കൂട്ടായ്മ, ക്ഷമ സ്ത്രീ കൂട്ടായ്മയുടെ പ്രസിഡന്റ് തസ്നീം റിയാസ്, ഡോ.ആമിന സെറിന്‍, സിന്ധു ടീച്ചര്‍, രാധിക ടീച്ചര്‍, സിമി ജോണ്സന്, സലിം ആര്‍ത്തില്‍, ഷിബു ഉസ്മാന്, ഗോപി പയ്യന്നൂര്‍ സൗഹൃദവേദി, റഷീദ് ചിലങ്ക, തങ്കച്ചന് വര്‍ഗീസ്, എന്നിവര്‍ സംസാരിച്ചു. റിയാസ് റഹ്മാന് സ്വാഗതവും മുനീര്‍ കുനിയില്‍ നന്ദിയും പറഞ്ഞു. മാള മൊഹിയുദീന്‍ റമളാന്‍ പ്രഭാഷണം നടത്തി.
മണ്‍ചട്ടിയിലെ കറികള്‍ വിളമ്പി കേരള തനിമയോടെയുള്ള അത്താഴം ഏവരിലും കൗതുകമുണര്‍ത്തി. ചടങ്ങിന് ഹംസ കല്ലിങ്ങല്‍, റിഷി ലത്തീഫ്, അഷറഫ് തൃത്താല, നിസ്സാര്‍ കൊല്ലം, ബീഗം നാസ്സര്‍, സഫ സിറാസ്, ആന്‍ഡ്രിയ ജോണ്സണ്, അനാമിക സുരേഷ് എന്നിവര്‍ സ്നേഹവിരുന്നിനു നേതൃത്വം നല്കി.
Content Highlights: saudi arabia news
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..