പ്രതീകാത്മക ചിത്രം
മക്ക: മക്കയിലെ ഹറം തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും ആരോഗ്യനില ആശ്വാസകരമാണെന്ന് സൗദി ആരോഗ്യമന്ത്രി ഫഹദ് അല്‍ ജലാജെല്‍ പറഞ്ഞു. 'തീര്‍ഥാടകരിലും സന്ദര്‍ശകരിലും പകര്‍ച്ചവ്യാധികളോ രോഗങ്ങളോ പൊതുജനാരോഗ്യത്തെ അപകടപ്പെടുത്തുന്ന സംഭവങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല,'-അദ്ദേഹം പറഞ്ഞു. ഇരു ഹറം തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും മികച്ച ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിലും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിലും തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും സര്‍ക്കാരിന്റെയും താല്‍പ്പര്യം മന്ത്രി എടുത്തുപറഞ്ഞു.
തീര്‍ഥാടകര്‍ക്ക് മക്കയിലെ ആശുപത്രികള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, ഹറം പരിസരത്തുള്ള ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയിലൂടെ പ്രതിരോധ, രോഗചികിത്സ, അടിയന്തര സേവനങ്ങള്‍ എന്നിവ ആരോഗ്യ മന്ത്രാലയം നല്‍കുന്നത് തുടരുന്നുണ്ട്. റംസാന്‍ വൃതാനുഷ്ഠാനനാളിലെ ഉംറ സീസണില്‍ തയ്യാറാക്കിയ പ്രതിരോധ പദ്ധതിയില്‍ പ്രതിരോധ നടപടികള്‍, സാംക്രമിക രോഗങ്ങളെ ചെറുക്കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയ ഉള്‍പ്പെടുന്നു.
തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും സേവനം നല്‍കുന്നതിനായി മന്ത്രാലയം 18,000-ലധികം ആരോഗ്യ പ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് അല്‍ ജലാജെല്‍ പറഞ്ഞു. 'അനുഗ്രഹീത മാസത്തിലെ ആദ്യ 20 ദിവസങ്ങളില്‍, 7,200-ലധികം ഉംറ തീര്‍ത്ഥാടകര്‍ക്ക് അത്യാഹിത കേന്ദ്രങ്ങളിലൂടെയും ഹറം ഹോസ്പിറ്റലിലൂടെയും വിശുദ്ധ നഗരത്തിലെ ആശുപത്രികളിലൂടെയും ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കി. 291 ഡയാലിസിസും 36 അടിയന്തര ശസ്ത്രക്രിയകളും നടത്തി'-അദ്ദേഹം പറഞ്ഞു.
മന്ത്രാലയത്തിനും അതിലെ ജീവനക്കാര്‍ക്കും ഉംറ സീസണില്‍ പ്രവര്‍ത്തിക്കുന്ന മറ്റെല്ലാ മേഖലകള്‍ക്കും പരിധിയില്ലാത്ത പിന്തുണ നല്‍കിയതിന് ഭരണ നേതൃത്വത്തിന് മന്ത്രി നന്ദി പറഞ്ഞു. തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും പ്രാര്‍ത്ഥനകള്‍ സ്വീകരിക്കാനും അവരുടെ ചടങ്ങുകള്‍ എളുപ്പത്തിലും സൗകര്യത്തോടെയും പൂര്‍ത്തിയാക്കി കുടുംബങ്ങളിലേക്ക് സുരക്ഷിതമായി മടങ്ങാന്‍ അവരെ പ്രാപ്തരാക്കണമെന്നും മന്ത്രി സര്‍വ്വശക്തനായ ദൈവത്തോട് പ്രാര്‍ത്ഥിച്ചു.
Content Highlights: saudi arabia news
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..