പ്രതീകാത്മക ചിത്രം
മക്ക: ഉംറ നിര്‍വഹിക്കുന്നവര്‍ക്കും ഹറമിലെ സന്ദര്‍ശകര്‍ക്കും ഒപ്പമുള്ള കുട്ടികള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ വഴിതെറ്റി നഷ്ടപ്പെടാനുള്ള സാധ്യത കുറയ്ക്കുവാനായി 'മാര്‍ഗ്ഗനിര്‍ദ്ദേശ കോഡുകള്‍' എന്നപേരില്‍ പുതിയ സംവിധാനം ഒരുക്കി. കുട്ടികള്‍ വഴിതെറ്റിയാല്‍ അവരെ കണ്ടെത്തുവാന്‍ സഹായിക്കുകയാണ് ലക്ഷ്യം. ഇതിനായി പ്രത്യേക തരം വളകള്‍ ധരിക്കുന്ന പദ്ധതിക്ക് ഇരു ഹറം കാര്യാലയം രൂപം നല്കി.
ഉംറ നിര്‍വഹിക്കുന്നവര്‍ക്കും ഹറം സന്ദര്‍ശകര്‍ക്കും ഒപ്പമുള്ള കുട്ടികള്‍കള്‍ വഴിതെറ്റിയാല്‍ ആള്‍ക്കൂട്ടത്തിനിടയില്‍ കുട്ടികളെ കണ്ടെത്തുവാന്‍ ഇത് സഹായകമാകും. അറബി ഭാഷ സംസാരിക്കാത്ത കുട്ടികള്‍ക്ക് സഹായകമാകും വിധമാണ് ഹറം കാര്യാലയം പ്രസിഡന്‍സി സംവിധാനം ഒരുക്കിയിരിക്കുന്നത്.
പ്രായപൂര്‍ത്തിയാകാത്ത തീര്‍ഥാടകരെ പരിചരിക്കുന്നതിനും അവര്‍ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും നല്‍കുന്നതിനും ഹറം കാര്യാലയ വകുപ്പിന് കാര്യക്ഷമമായി പ്രവൃത്തിക്കുന്നുണ്ടെന്ന് ചെറിയ പ്രായത്തിലുള്ള സന്ദര്‍ശകര്‍ക്കായുള്ള വകുപ്പ് ഡയറക്ടര്‍ ഫഹദ് അല്‍-ഹതിര്ഷി പറഞ്ഞു. ഹറമില്‍ എത്തുന്ന കുട്ടികളുടെ കൈത്തണ്ടയില്‍ അണിയുന്ന മാര്‍ഗനിര്‍ദേശ കോഡുകളും വളകളും ഇതില്‍ ഉള്‍പ്പെടുന്നു.
കുട്ടികളുടെ രക്ഷകര്‍ത്താക്കളുടെ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെ കുട്ടിയെ സംബന്ധിച്ച അടിസ്ഥാാന വിവരങ്ങള്‍ വളകളില്‍ ഉണ്ടായിരിക്കും. കുട്ടിയെ കാണാതാകുന്ന സാഹചര്യത്തില്‍ ഇത് അവര്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താന്‍ സഹായിക്കും. കൂടാതെ കുട്ടികള്‍ നഷ്ടപ്പെടാനുള്ള സാധ്യത പരിമിതപ്പെടുത്തുകയും ചെയ്യും. കാര്യാലയത്തിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് പുതിയ സേവനം ആരംഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Content Highlights: saudi arabia news
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..