റിയാദ്: സൗദിയില്‍ ചില നിയമ ലംഘനങ്ങള്‍ക്ക് പിഴ ഒഴിവാക്കുന്നു. ഗുരുതരമല്ലാത്ത മുനിസിപ്പല്‍ നിയമലംഘനങ്ങള്‍ക്ക് പിഴ ഒഴിവാക്കാനാണ് സൗദി ഭരണാധികാരിയുടെ പുതിയ ഉത്തരവ്.
ആദ്യമായി സംഭവിക്കുന്ന, എന്നാല്‍ ഗുരുതരമല്ലാത്ത മുനിസിപ്പല്‍ നിയമലംഘനങ്ങള്‍ക്കാണ് പിഴ ചുമത്തുന്നത് ഒഴിവാക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍രാജാവിന്റെ പുതിയ നിര്‍ദ്ദേശമെന്ന്
മുനിസിപ്പല്‍ ആന്റ് റൂറല്‍ അഫയേഴ്സ്,ഹൗസിംഗ് മന്ത്രി മജീദ് അല്‍-ഹോഖൈലി അറിയിച്ചു.
രാജകീയ നിര്‍ദ്ദേശമനുസരിച്ച്, പിന്നീട് നിയമലംഘനം ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പ് നോട്ടീസോടെ യായിരിക്കണം മുനിസിപ്പല്‍ നിയമലംഘനങ്ങള്‍ക്കുള്ള പിഴ ഒഴിവാക്കുന്നത്.
എന്നാല്‍ മുന്നറിയിപ്പ് അവഗണിക്കുകയോ അല്ലെങ്കില്‍ നിയമലംഘനം ആവര്‍ത്തിക്കുകയോ ചെയ്താല്‍ ആ വ്യക്തിക്ക് പിഴ ചുമത്തും നിയമലംഘനം ഗുരുതരമായിരിക്കരുത്.മുന്‍പ് നിയമലംഘനം നടത്തിയ വ്യക്തി ആയിരിക്കരുത്.
നിയമലംഘനത്തിന്റെ ഫലമായുണ്ടാകുന്ന ആഘാതം മറ്റുള്ളവരെ ബാധിക്കരുത്. നിയമലംഘനം ആവര്‍ത്തിക്കരുതെന്ന നിര്‍ദ്ദേശത്തോടെ നിയമലംഘകന് രേഖാമൂലം മുന്നറിയിപ്പ് നല്‍കണം എന്നീ വ്യവന്മകളോടെ ആയിരിക്കും പിഴ ഒഴിവാക്കുക എന്ന് മന്ത്രി മജീദ്അല്‍-ഹോഖൈല്‍ ചൂണ്ടിക്കാട്ടി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..