'കേളിദിനം 2022' സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം മുഖ്യരക്ഷാധികാരി ആക്ടിങ് സെക്രട്ടറി സതീഷ് കുമാർ നിർവ്വഹിക്കുന്നു.
റിയാദ്: കലകളുടെയും സംഗീതത്തിന്റെയും വര്‍ണ്ണപ്രപഞ്ചം റിയാദിന് സമ്മാനിക്കാന്‍ കേളി കലാസാംസ്‌കാരിക വേദിയുടെ 'കേളിദിനം 2022' ന്റെ സംഘാടക സമിതി ഓഫീസ് തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. കേളിയുടെ ഇരുപത്തിയൊന്നാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള പരിപാടികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് സംഘാടക സമിതി ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയത്. റിയാദിലെ പ്രമുഖ വ്യാപാര സ്ഥാപനമായ ഫ്യൂച്ചര്‍ എഡ്യൂക്കേഷനാണ് കേളിദിനം 2022ന്റെ മുഖ്യ പ്രായോജകര്‍.
കേളി അംഗങ്ങളുടെയും, കേളി കുടുംബവേദി അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികള്‍ കോര്‍ത്തിണക്കികൊണ്ട് 2022 ജനുവരി 7നാണ് കേളിദിനം അരങ്ങേറുന്നത്. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കേളിയുടെ വിവിധ ഏരിയകളിലെ ടീമുകള്‍ തമ്മില്‍ മാറ്റുരക്കുന്ന ഇന്റര്‍ കേളി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 24 ന് അല്‍ ഇസ്‌കാന്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് കണ്‍വീനര്‍ അറിയിച്ചു. ആഘോഷ പരിപാടികള്‍ വിജയിപ്പിക്കുന്നതിന് വിവിധ സബ്കമ്മിറ്റികള്‍ ഉള്‍പ്പെട്ട 251 അംഗ സംഘാടക സമിതിയാണ് രൂപീകരിച്ചിട്ടുള്ളത്.
സംഘാടക സമിതി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ സുരേന്ദ്രന്‍ കൂട്ടായി അധ്യക്ഷനായി. കേളി മുഖ്യരക്ഷാധികാരി ആക്ടിങ് സെക്രട്ടറി സതീഷ് കുമാര്‍ ഓഫീസ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. സംഘാടക സമിതി കണ്‍വീനര്‍ ഷമീര്‍ കുന്നുമ്മല്‍, കേളി പ്രസിഡന്റ് ചന്ദ്രന്‍ തെരുവത്ത്, കേളി ആക്ടിങ് സെക്രട്ടറി സുരേഷ് കണ്ണപുരം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കേളി കേന്ദ്ര കമ്മറ്റി അംഗങ്ങള്‍, വിവിധ സബ്ക്കമ്മറ്റി കണ്‍വീനര്‍മാര്‍, സംഘാടക സമിതി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ഫോട്ടോ : 'കേളിദിനം 2022' സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം മുഖ്യരക്ഷാധികാരി ആക്ടിങ് സെക്രട്ടറി സതീഷ് കുമാര്‍ നിര്‍വ്വഹിക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..