പ്രതീകാത്മക ചിത്രം
ജിദ്ദ: വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി സൗദി അറേബ്യ 2021-ല്‍ 8,00000 വിസകള്‍ അനുവദിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 10 ദശലക്ഷത്തിലധികം വിദേശികള്‍ സൗദി അറേബ്യയില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്.
6,600 ഗാര്‍ഹിക തൊഴിലാളികള്‍ തൊഴില്‍ വിപണിയില്‍ പ്രവേശിച്ചപ്പോള്‍, 6,400 ഗാര്‍ഹിക തൊഴിലാളികള്‍ തൊഴില്‍ മതിയാക്കി പുറത്തുപോയതായും കണക്കുകള്‍ വ്യക്തമാക്കുന്നതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വെളിപ്പെടുത്തി.
വുദിയ പ്ലാറ്റ്ഫോമിലൂടെ കൈകാര്യം ചെയ്ത മൊത്തം തര്‍ക്ക കേസുകള്‍ 1,44,000 കവിഞ്ഞതായി മന്ത്രാലയം അറിയിച്ചു, തൊഴിലാളികളുടെ ശമ്പള കുടിശികയായ 444.6 ദശലക്ഷം റിയാല്‍ ശേഖരിച്ച് വിതരണം ചെയ്തു. 73 ശതമാനത്തിലധികം തൊഴില്‍ കേസുകളും ഒത്തുതീര്‍പ്പിലൂടെ പരിഹരിക്കാനുമായി.
ഖ്വിവ പ്ലാറ്റ്ഫോമിലൂടെ 74 പുതിയ സേവനങ്ങള്‍ ആരംഭിച്ചപ്പോള്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങളില്‍ 95 ശതമാനവും ഈ പ്ളാറ്റ്ഫോം വഴി ലഭ്യമാക്കിയതായും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
Content Highlights: Saudi Arabia issues over 8 lakh work visas in 2021
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..