സൗദിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി 'ബാഹ്യ ഉച്ചഭാഷിണികള്‍' ഉപയോഗിക്കാന്‍ അനുമതി


പ്രതീകാത്മക ചിത്രം

റിയാദ്: വെള്ളിയാഴ്ചകള്‍ക്കും രണ്ട് പെരുന്നാള്‍ നിസ്‌ക്കാരത്തിനും ബാഹ്യ ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ സൗദി ഇസ്ലാമിക് അഫയേഴ്സ്, കോള്‍, ഗൈഡന്‍സ് മന്ത്രാലയത്തിന്റെ അനുമതി. ഇതുസംബന്ധമായി മന്ത്രാലയം എല്ലാ ശാഖകള്‍ക്കും പള്ളികളിലെ എല്ലാ ഇമാമുമാരടക്കമുള്ള ജോലിക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പുതിയ നിര്‍ദ്ദേശം പ്രകാരം പള്ളിയുടെ ചുവരില്‍ ഘടിപ്പിച്ചിരിക്കുന്ന ബാഹ്യ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ അനുവദിക്കുകയും പള്ളിക്ക് പുറത്ത് നീളുന്ന നിരകളില്‍ നില്‍ക്കുന്ന ആരാധകര്‍ക്ക് വെള്ളിയാഴ്ചകളിലും രണ്ട് ഈദുകളിലും പ്രഭാഷണങ്ങളും പ്രാര്‍ത്ഥനകളും കേള്‍ക്കാനും സാധിക്കും. പ്രഭാഷണം നടത്തുകയും ആരാധകരെ പ്രാര്‍ത്ഥനയില്‍ നയിക്കുകയും ചെയ്യുമ്പോള്‍ പള്ളിക്ക് പുറത്ത് പ്രാര്‍ഥിക്കുന്നവര്‍ക്കുള്‍പ്പെടെ ഇമാമിന്റെ ശബ്ദം കേള്‍ക്കാന്‍ സാധിക്കുകയാണ് പ്രധാന ലക്ഷ്യം.

മന്ത്രാലയത്തിന്റെ ഉത്തരവ് വന്ന ഉടന്‍തന്നെ ചില പള്ളികളില്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിതുടങ്ങിയെന്ന് മന്ത്രാലയം വിശദീകരിച്ചു. എന്നിരുന്നാലും മറ്റ് പള്ളികള്‍ ഉത്തരവ് നടപ്പാക്കാനുള്ള തയ്യാറെടുപ്പുമാണ്. മന്ത്രാലയം അതിന്റെ ഔദ്യാഗിക സോഷ്യല്‍ മീഡിയയിലൂടെയും മറ്റും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും പള്ളികള്‍ക്കും ആരാധകര്‍ക്കും വേണ്ടിയുള്ള എല്ലാ നിര്‍ദ്ദേശങ്ങളും സ്വീകരിക്കുകയും നടപ്പിലാക്കുകയും ആരാധകര്‍ക്ക് ഭക്തിയോടെയും സമാധാനപരവുമായും പ്രാര്‍ത്ഥന നടത്താനുള്ള സൗകര്യമൊരുക്കുന്നുണ്ടെന്നും മന്ത്രാലയം പറഞ്ഞു. പള്ളികളില്‍ എന്തെങ്കിലും പോരായ്മകള്‍ ശ്രദ്ധയില്‍പെട്ടാല്‍ 1933 എന്ന നമ്പറില്‍ ഗുണഭോക്താക്കളുടെ സേവന കേന്ദ്രങ്ങളുമായിമായി ബന്ധപ്പെട്ട് അഭിപ്രായങ്ങള്‍ പങ്കുവെക്കാവുന്നതാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022

Most Commented