-
റിയാദ്: സൗദിയില്‍ ഇഖാമ പുതുക്കാനാവാതെ പ്രയാസത്തിലായവര്‍ക്ക് നാടണയാന്‍ അവസരമൊരുങ്ങുന്നു. ഇഖാമ പുതുക്കാനാവാതെ പ്രതിസന്ധിയില്‍ കഴിയുന്ന ഇന്ത്യക്കാര്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. എംബസിയുടെ വെബ്സൈറ്റില്‍ രജിസ്ട്രേഷനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്.
ഹുറൂബ്, മത്ലൂബ്, ഇഖാമ പുതുക്കാതെ കാലാവധി അവസാനിച്ചവര്‍, വിവിധ പിഴകള്‍ അടക്കാനാവാതെ പ്രതിസന്ധിയിലായവര്‍ തുടങ്ങി ഫൈനല്‍ എക്സിറ്റും-ഇഖാമയും കാലാവധി അവസാനിച്ച് നാട്ടില്‍ പോകാന്‍ കഴിയാതെ പ്രയാസപ്പെടുന്നവര്‍ക്കാണ് നാടണയാന്‍ സൗദിയില്‍ അവസരമൊരുങ്ങുന്നത്.
ഇത്തരത്തിലുള്ളവര്‍ ഫൈനല്‍ എക്സിറ്റ് നല്‍കുന്നതിന് ഇന്ത്യന്‍ എംബസിയില്‍ രജിസ്ട്രേഷന്‍ നടനടികള്‍ ആരംഭിച്ചു. എംബസിയുടെ വെബ്സൈറ്റില്‍ രജിസ്ട്രേഷന്‍ നടത്തുവാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഇഖാമയിലുള്ള പേര് അറബിയിലാണ് രേഖപ്പെടുത്തേണ്ടത്. മൊബൈല്‍ നമ്പര്‍, വാട്സാപ് നമ്പര്‍, ഇന്ത്യയിലെ മൊബൈല്‍ നമ്പര്‍, ഇമെയില്‍, സൗദിയില്‍ ജോലി ചെയ്യുന്ന പ്രവിശ്യ, പാസ്പോര്‍ട്ട് - ഇഖാമ വിവരങ്ങള്‍ എന്നിവയും നല്‍കണം.
ഹുറൂബ്, മത്ലൂബ്, വിവിധ പിഴകളുള്ളവര്‍ എന്നീ ഏതു ഗണത്തില്‍ പെട്ടവരാണെന്ന് പ്രത്യേകം രേഖപ്പെടുത്തണം. ഫൈനല്‍ എക്സിറ്റ് ലഭിച്ചാല്‍ താമസിയാതെ നാടണയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..