ഹജ്ജ് ഉംറ മന്ത്രാലയം
ജിദ്ദ: ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ഇലക്ട്രോണിക് പോര്‍ട്ടല്‍ വഴി ഈ വര്‍ഷത്തെ ഹജജ് രജിസ്ട്രേഷന് നടത്താനുള്ള നടപടിക്രമങ്ങള്‍ സൗദി ഹജജ് ഉംറ മന്ത്രാലയം വെളിപ്പെടുത്തി. മൂന്ന് ഹജജ് പാക്കേജുകളാണ് മന്ത്രാലയം പ്രഖ്യാപിച്ചത്.
ആദ്യ പാക്കേജിന് (ഹോസ്പിറ്റാലിറ്റി 2 ക്യാമ്പുകള്‍) 10,238 റിയാലാണ്(രണ്ടര ലക്ഷത്തോളം രൂപ) നിശ്ചയിച്ചിട്ടുള്ളത്. രണ്ടാമത്തെ പാക്കേജിന് (ഹോസ്പിറ്റാലിറ്റി അപ്ഗ്രേഡഡ് ക്യാമ്പുകള്‍) 13,043 റിയാലും(260800 രുപ)യും മൂന്നാമത്തെ പാക്കേജിന് (ഹോസ്പിറ്റാലിറ്റി ടവറുകള്‍) 14,737(294700 രൂപ)യുമാണ് നിരക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. തീര്‍ഥാടകരുടെ നഗരത്തില്‍ നിന്ന് മക്കയിലേക്കുള്ള യാത്രാ ഫീസും മൂല്യവര്‍ധിത നികുതിയും (വാറ്റ്) ഉള്‍പ്പെടുത്താതെയാണ് ഈ നിരക്കുകള്‍.
65 വയസ്സിന് മുകളില്‍ പ്രായമില്ലാത്തവരും സാധുവായ റസിഡന്‍സ് പെര്‍മിറ്റുള്ളവരും ഈ വര്‍ഷത്തെ ഹജജ് ചെയ്യാന്‍ ആഗ്രഹിക്കുന്നവരുമായ ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള രജിസ്ട്രേഷന് മന്ത്രാലയം വെള്ളിയാഴ്ച മുതല്‍ ആരംഭിച്ചു. ജനനത്തീയതി 1957 മുതതുള്ളവര്ക്കാണ് ഹജജിന് അനുമതിയുള്ളത്.
'തവക്കല്‍ന'' ആപ്ലിക്കേഷനില്‍ മുമ്പ് ഹജജ് ചെയ്തതായി രേഖപ്പെടുത്താത്തവരും പൂര്‍ണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് എടുത്തതായി സ്റ്റാറ്റസ് ഉള്ളവര്‍ക്കുമാണ് മുന്‍ഗണന നല്‍കുകയെന്ന് മന്ത്രാലയം അറിയിച്ചു.
Content Highlights: Saudi Arabia Hajj Pilgrimage 2022
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..