.
ജിദ്ദ: ആഭ്യന്തര ഹജജ് തീര്ഥാടകര്ക്കുടെ നിരക്കില്‍ മാറ്റം. നിരക്ക് കുറച്ചുകൊണ്ട് സൗദി ഹജജ്, ഉംറ മന്ത്രാലയമാണ് ഭേദഗതി വരുത്തിയത്. ആഭ്യന്തര തീര്‍ഥാടകര്‍ക്കായി മൂന്ന് പാക്കേജുകളാണുള്ളത്. ഈ പാക്കേജുകള്ക്കെല്ലാം വിലയില്‍ കുറവുണ്ടാകും. മന്ത്രാലയത്തിന്റെ തീരുമാനമനുസരിച്ച്, ആദ്യ പാക്കേജിന് (ഹോസ്പിറ്റാലിറ്റി ഓര്‍ഡിനറി ക്യാമ്പുകള്‍) മുമ്പ് പ്രഖ്യാപിച്ച നിരക്കുകള്‍ പ്രകാരം 10,238 റിയാലിനു പകരം ഇപ്പോള്‍ 9098 റിയാല്‍ ആയി കുറച്ചു.
പാക്കേജ് രണ്ടിന് (ഹോസ്പിറ്റാലിറ്റി അപ്ഗ്രേഡഡ് ക്യാമ്പുകള്‍) 13,043 റിയാലിന് പകരം 11,970 റിയാല്‍ ആണ് പുതിയ നിരക്ക്. മൂന്നാമത്തെ പാക്കേജിന് (ഹോസ്പിറ്റാലിറ്റി മിന ടവേഴ്സ്) കുറഞ്ഞ വില 14,737 റിയാലിന് പകരം 13,943 ആയിരിക്കും. തീര്‍ഥാടക നഗരത്തില്‍ നിന്ന് മക്കയിലേക്കുള്ള യാത്രാ ഫീസ് നിരക്കില്‍ ഉള്‍പ്പെടുന്നില്ലെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. മൂല്യവര്‍ധിത നികുതിയും (വാറ്റ്) ഉള്‍പ്പെടുത്തിയിട്ടില്ല.
കുറഞ്ഞ നിരക്കില്‍ ഹജജ് സേവനങ്ങള്‍ വാഗ്ദാനം നല്കുന്ന വ്യാജ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ഹജജ് ഉംറ മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആഭ്യന്തര ഹാജിമാര്‍ക്കുള്ള ഹജജ് രജിസ്ട്രേഷന് ജൂണ്‍ 12വരെയാണ് ഉള്ളത്. ഇതിനുശേഷം തെരഞ്ഞെടുക്കപ്പെട്ടവരെകുറിച്ച് പ്രസിദ്ധീകരിക്കും.
ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള ഇലക്ട്രോണിക് പോര്‍ട്ടല്‍ വഴി 2022-ലെ ഹജജ് രജിസ്ട്രേഷന്റെ നടപടിക്രമങ്ങള്‍ മന്ത്രാലയം കഴിഞ്ഞ ആഴ്ച വെളിപ്പെടുത്തിയിരുന്നു. അതനുസരിച്ച്, 65 വയസ്സിന് മുകളില്‍ പ്രായമില്ലാത്തതും സാധുവായ റെസിഡന്‍സി പെര്‍മിറ്റുള്ളതുമായ ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള രജിസ്ട്രേഷന് മന്ത്രാലയം ജൂണ്‍ 3 നാണ് ആരംഭിച്ചത്.
മുമ്പ് ഹജജ് ചെയ്തിട്ടില്ലാത്തവര്ക്കും അവരുടെ സ്റ്റാറ്റസ് പൂര്‍ണമായി പ്രതിരോധ കുത്തിവയ്പ് എടുത്തവര്‍ക്കും 'തവക്കല്‍ന'' ആപ്ളിക്കേഷില് മുന്‍ഗണന നല്‍കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..