പ്രതീകാത്മക ചിത്രം
ജിദ്ദ: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 18,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 18,746 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം ട്വിറ്റര്‍ അക്കൗണ്ടിലുടെ അറിയിച്ചു.
ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് റിയാദ് മേഖലയിലാണ്. 5,924 നിയമലംഘനങ്ങളാണ് റിയാദില്‍ റിപ്പോര്‍ട്ട് ചെയ്തത്. മക്കയില്‍ 3,191 നിയമ ലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്ത്. രോഗ പ്രതിരോധ മുന്‍കരുതല്‍ നടപടിക്രമങ്ങള്‍ പൗരന്മാരും പ്രവാസികളും തുടരണമെന്നും ഇക്കാര്യത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രാലയം ഊന്നിപറഞ്ഞു.
ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രതിദിന കൊറോണ വൈറസ് കേസുകളുടെ എണ്ണം 150 ന് താഴെയാവുകയും രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ദ്ദിക്കുകയും ചെയ്യുന്നതായി മന്ത്രാലയം അറിയിച്ചു.
കൊറോണ വൈറസ് പ്രതിരോധ പ്രോട്ടോക്കോളുകള്‍ അവഗണിക്കുന്നതിനെതിരെ മന്ത്രാലയം നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സൗദി പൗരനായാലും പ്രവാസിയായാലും നിയമലംഘനം നടത്തിയാല്‍ 1,000 റിയാല്‍ പിഴ ഈടാക്കും. കൊറോണ വൈറസ് മുന്‍കരുതലുകളും പ്രതിരോധ നടപടികളും ബോധപൂര്‍വ്വം ലംഘിക്കുന്ന ആര്‍ക്കും 1,000 പിഴ ഈടാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
മാസ്‌ക് ധരിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക, പൊതു സ്ഥലങ്ങളിലൊ സ്വകാര്യ സ്ഥലങ്ങളിലൊ പ്രവേശിക്കുമ്പോള്‍ താപനില പരിശോധിക്കാന്‍ വിസമ്മതിക്കുക, താപനില 38 ഡിഗ്രി സെല്‍ഷ്യസിനു മുകളിലേക്ക് ഉയരുമ്പോള്‍ പ്രോട്ടോക്കോളുകള്‍ പാലിക്കാതിരിക്കുക തുടങ്ങിയവ നിയമലംഘനങ്ങളില്‍ ഉള്‍പ്പെടും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..