-
റിയാദ്: സൗദിയില്‍ പുതുതായി 3938 പേരില്‍ കൊവിഡ് രോഗബാധ കണ്ടെത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം. പ്രതിദിന റിപ്പോര്‍ട്ടിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഇതോടെ സൗദിയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തവരുടെ ആകെയെണ്ണം 1,74,577 ആയി.
കഴിഞ്ഞ 24 മണിക്കുറിനുള്ളില്‍ കോവിഡ് ബാധിച്ച് 46 പേര്‍ മരിക്കുകയും ആകെ മരണസംഖ്യ 1474 ആവുകയും ചെയ്തു. ഇന്ന് 2589 പേര്‍ രോഗമുക്തരായിട്ടുണ്ട്. രോഗമുക്തി നേടിയവരുടെ ആകെയെണ്ണം 1,20,471 ആണ്. നിലവില്‍ ചികിത്സയിലുള്ളത് 52632 പേരാണ്. ഇവരില്‍ 2273 പേരുടെ നില ഗുരുതരവുമാണ്.
ദമ്മാം - 346, ഹുഫൂഫ് - 332, അല്‍മൊബാരിസ് - 294, ഖമീസ് മുഷൈത്ത് - 274, ജിദ്ദ - 243, ഖത്തീഫ് - 237, റിയാദ് - 217, അല്‍ഖോബാര്‍ - 205, മക്ക - 184, തായിഫ് - 157, മദിന - 148, ഹഫര്‍ അല്‍ ബാത്തിന്‍ - 119, ഹായില്‍ 100. മറ്റുനഗരങ്ങളില്‍ 100 നു താഴേയുമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സൗദിയില്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ടത്.
Content Highlights: Saudi Arabia Coronavirus
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..