മുസ്ദലിഫയില്‍ ഹാജിമാര്‍ക്ക് സിവില്‍ ഡിഫെന്‍സ് നല്‍കിയത് മികച്ചസേവനം


ജാഫറലി പാലക്കോട്

സിവിൽ ഡിഫെൻസ്

മുസ്ദലിഫ: ഹാജിമാര്‍ക്ക് മുസ്ദലിഫയില്‍ സിവില്‍ ഡിഫെന്‍സ് നല്‍കിയത് മികച്ചസേവനം. കഴിഞ്ഞ ദിവസം അറഫാദിനം കഴിഞ്ഞ രാത്രിയില്‍, ഹാജിമാര്‍ അന്തിയുറങ്ങിയ മുസ്ദലിഫയില്‍ മൂന്ന് വിഭാഗമായി തിരിച്ചാണ് സേവനമൊരുക്കിയിരുന്നത്. 15 സിവില്‍ ഡിഫെന്‍സ് കേന്ദ്രങ്ങളും സേവനകാര്യത്തില്‍ സജജീവമായിരുന്നു.

മുസ്ദലിഫയില്‍ സിവില്‍ ഡിഫെന്‍സിന്റെ മൂന്ന് വിവിധ വിഭാഗങ്ങളില്‍ ഓരോ കമാന്‍ഡിനു കീഴിലും അഗ്നിശമന, രക്ഷാപ്രവര്‍ത്തനം, ആംബുലന്‍സ്, സപ്പോര്‍ട്ട്, ബാക്കപ്പ് വാഹനങ്ങള്‍, മുങ്ങല്‍ വിദഗ്ധര്‍ എന്നിങ്ങനെ 5 കേന്ദ്രങ്ങളേയും ഉള്‍പ്പെടുത്തിയത്. മുസ്ദലിഫയിലും അല്‍ മഷാഇറിന്റെ എല്ലാ പ്രദേശങ്ങളിലും ഓരോ കമാന്‍ഡിനു കീഴിലും നിരവധി പ്രതിരോധ മേല്‍നോട്ട ടീമുകളെ അണിനിരത്തി.

പ്രധാന റോഡുകളിലും ക്യാമ്പുകള്‍ക്കകത്തും ദ്രുതഗതിയിലുള്ള ഇടപെടലിനായി നിരവധി മോട്ടോര്‍ സൈക്കിളുകള്‍ അടക്കം സേവന സജജരായി ആളുകളെ നിയോഗിച്ചു സേവനം നല്‍കി. മെഡിക്കല്‍ സ്പെഷ്യാലിറ്റികളില്‍ നിന്നുള്ള പാരാമെഡിക്കല്‍ ടിമുകള്‍ ഉള്‍പ്പെടെയുള്ള ആംബുലന്‍സ് സേവനം പരിക്കേറ്റവരെ വേഗത്തില്‍ കൊണ്ടുപോകാനും സുരക്ഷക്കായും നിയോഗിച്ചു.

ഓരോ കേന്ദ്രത്തിലും ഡബിള്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ കമാന്‍ഡര്‍, മീഡിയം ടാങ്ക്, ലൈറ്റ് വെഹിക്കിസുകള്‍, ആംബുലന്‍സ്, ട്രെയിലര്‍ ഉള്ള ബോട്ട് എന്നിവ ഒരുക്കിയിരുന്നതായും അധികൃതര്‍ പറഞ്ഞു.

Content Highlights: saudi arabia Civil Defence, hajj pilgrimage

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented