സൗദി അറേബ്യ ദേശീയ ദിനം വിപുലമായി ആഘോഷിച്ചു


ജാഫറലി പാലക്കോട്

Saudi Arabia National Day

ജിദ്ദ: വിവിധ പരിപാടികളോടെ സൗദി അറേബ്യ ദേശീയ ദിനം ആഘോഷിച്ചു.ആഘോഷപരിപാടികള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. തത്സമയ പരിപാടികളുമായി വിവിധ പ്രവിശ്യകളില്‍ ജനപ്രിയ പ്രാദേശിക, അറബ് ഗായകര്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. സൗദി അറേബ്യ അതിന്റെ പരിവര്‍ത്തനത്തിന്റെയും വികസനത്തിന്റെയും ശ്രദ്ധേയമായ മാറ്റത്തിന്റെ യാത്രയിലാണ് ഇപ്പോള്‍. ഈ സമയത്ത് 92-ാം ദേശീയ ദിനം ആഘോഷിക്കുന്നത് എന്നതും ശ്രദ്ധേയവുമാണ്.

നിരവധി പരിപാടികളും പ്രവര്‍ത്തനങ്ങളുമായാണ് റിയാദ് സൗദി ദേശീയ ദിനം ആഘോഷിക്കുന്നത്. തലസ്ഥാന നഗരത്തിലെ പ്രധാന റോഡുകള്‍ നൂറുകണക്കിന് പച്ച ദേശീയ പതാകകളാല്‍ അലങ്കൃതമാണ്. ദേശീയ ദിനമായ ഇന്നലെ രാത്രി ഒന്‍പത് മണി മുതല്‍ അല്‍-താഗര്‍ പ്ലാസയ്ക്ക് മുന്നില്‍ കരിമരുന്ന് പ്രയോഗം കൊണ്ട് ആകാശം തിളങ്ങി. അജ്ലാന്‍ പാര്‍ക്കില്‍ നിന്ന് വീക്ഷിക്കാന്‍ കഴിയും വിധം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വൈകുന്നേരം 4 മണി മുതല്‍ 4.30 വരെ ജെറ്റുകളും സിവിലിയന്‍ എയര്‍ക്രാഫ്റ്റുകളും പങ്കെടുത്ത അക്രോബാറ്റിക്സ് പ്രദര്‍ശനം റോയല്‍ സൗദി എയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ ഒരുക്കിയിരുന്നു.

വെള്ളിയാഴ്ച രാത്രി 9 മണി മുതല്‍ 10 മണി വരെ കാറുകളുടെ ഘോഷയാത്രയ്ക്ക് മുന്നോടിയായി സൈനിക ബാന്‍ഡ് ആലപിക്കുന്ന ദേശീയ ഗാനത്തിന്റെ താളത്തില്‍ റോയല്‍ ഗാര്‍ഡ് റിയാദ് ഫ്രണ്ടില്‍ പരേഡ് നടത്തി. വെടിക്കെട്ട്, എയര്‍ഷോ, റോയല്‍ ഗാര്‍ഡ് പരേഡ് എന്നിവയിലെല്ലാം പ്രവേശനം സൗജന്യമായിരുന്നു. അതോടൊപ്പം 'ജംപ് സൗദി' രണ്ടു ദിവസത്തെ ഷോജംപിംഗ് മത്സരവും സംഘടിപ്പിച്ചു. ടിക്കറ്റുകള്‍ക്ക് 57.50 സൗദി റിയാലായിരുന്നു ചാര്‍ജജ് ഊടാക്കിയിരുന്നത്. 'ദി വെല്‍ത്ത് ഓഫ് എ നേഷന്‍' എന്ന പേരിലായിരുന്നു 21 മുതല്‍ തുടങ്ങി 24 വരെ തുടരുന്ന പ്രിന്‍സസ് നൗറ ബിന്റ് അബ്ദുല്‍ റഹ്‌മാന്‍ യൂണിവേഴ്സിറ്റി തിയേറ്ററില്‍ പ്രത്യേകം രൂപകല്പന ചെയ്ത സിര്‍ക്യു ഡു സോലെയില്‍ ഷോ രാത്രി 12 വരെയാണ്.

അറബ് സംഗീതജ്ഞന്‍ അഹ്ലമും അബാദി അല്‍ ജോഹറും കഴിഞ്ഞ ദിവസം അബദബക്കര്‍ സാലിം സ്റ്റേജില്‍ ഗാനമേള നടത്തുകയുണ്ടായി. 24 വരെ നീണ്ടുനില്‍ക്കുന്ന, 'ദി പ്രൈഡ് ഓഫ് ദി നേഷന്‍' എന്ന മുദ്രാവാക്യവുമായി ആഭ്യന്തര മന്ത്രാലയം ആരംഭിച്ച റിയാദ് ഫ്രണ്ടിലെ പരിപാടിയില്‍ ലൈവ് ഓര്‍ക്കസ്ട്രയും 12 ഇന്ററാക്ടീവ് പവലിയനുകളുമാണുള്ളത്. ഡിപ്ളോമാറ്റിക് ക്വാര്‍ട്ടറിലെ ഗ്രാസി പാര്‍ക്കില്‍ 24 വരെ തുടരുന്ന ഉത്സവത്തില്‍ ഹെറിറ്റേജ് ഷോകള്‍, കരകൗശല പ്രദര്‍ശനങ്ങള്‍, നൃത്ത ജലധാര, കുട്ടികള്‍ക്കുള്ള ആക്ഷന്‍ ഗെയിമുകള്‍, ഭക്ഷണ സ്റ്റാളുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം എഎംസി-2 തിയേറ്റര്‍ ഓഡിറ്റോറിയത്തില്‍ രാത്രി 8 മണി മുതല്‍ 90 മിനിറ്റ് ദൈര്‍ഘ്യമുള്ള സ്റ്റാന്‍ഡ്-അപ്പ് കോമഡി ഷോ നടന്നിരുന്നു. സൗദി അവതാരകനോടൊപ്പം മൂന്ന് വിദേശ ആര്‍ടിസ്റ്റുകളും പങ്കെടുത്ത പരിപാടിയായിരുന്നു ഇത്. ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് സൗദികള്‍ക്കും വിദേശികള്‍ക്കുമായി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. കരിമരുന്ന് പ്രയോഗം, വ്യോമ, മറൈന്‍ സൈനിക പ്രദര്‍ശനങ്ങള്‍, സംഗീത കച്ചേരികള്‍ തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിച്ചത്.

നഗരത്തിലെ ഏത് സ്ഥലത്തുനിന്നും കാണാന്‍ കഴിയും വിധം ജിദ്ദ സീസണ്‍ കാര്‍പാര്‍ക്ക് ഏരിയയില്‍ ഏഴ് മിനിറ്റ് നീണ്ട പടക്ക പ്രദര്‍ശനം, ജിദ്ദ നിവാസികള്‍ക്ക് കോര്‍ണിഷിലെ ഹില്‍ട്ടണ്‍ ഹോട്ടലിന് സമീപം എയര്‍ഷോ, മറൈന്‍ ഷോ, സൈനിക പരേഡ്, ജിദ്ദ ആര്‍ട്ട് പ്രൊമെനേഡില്‍ ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച കരിമരുന്ന് പ്രയോഗവും, ജിദ്ദ ആര്‍ട്ട് പ്രൊമെനേഡ് ഏരിയയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഡിസ്പ്ളേ, സൗദി ഫോക്ലോര്‍ ഷോ, ജിദ്ദ ആര്‍ട്ട് പ്രൊമെനേഡില്‍ പ്രദര്‍ശിപ്പി രാജ്യത്തിന്റെ ചരിത്രം പ്രദര്‍ശിപ്പിക്കുന്ന വിവിധ കലാരൂപങ്ങളുള്ള മൊസൈക് ഭിത്തി, ഫോട്ടോഗ്രാഫി കിയോസ്‌ക്, കുട്ടികള്‍ക്കുള്ള എക്സ്‌ക്ലൂസീവ് ഷോ, സംഗീത കച്ചേരി തുടങ്ങിയവയും ജിദ്ദയില്‍ അരങ്ങേറി.

കിഴക്കന്‍ പ്രവിശ്യയില്‍ തത്സമയ പ്രകടനങ്ങള്‍, കരിമരുന്ന് പ്രയോഗങ്ങള്‍, മറൈന്‍, എയര്‍ ഷോകള്‍ എന്നിവയുള്‍പ്പെടെ എല്ലാ പ്രായക്കാര്‍ക്കും ആഘോഷിക്കാന്‍ രസകരമായ വിവിധ പരിപാടികള്‍ അരങ്ങേറി. നാടോടി നൃത്തം, ഫൗണ്ടന്‍ ഷോ തുടങ്ങിയവ പ്രധാന പരിപാടികളായിരുന്നു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ മനം നിറയെ ആശ്വദിക്കുവാനുള്ള വിവിധ പരിപാടികളുമായാണ് സൗദിയുടെ 92ാമത് ദേശിയ ദിനം ഏവരുടേയും മനസ്സില്‍ തങ്ങിനില്‍ക്കുക. മാറ്റത്തിനുള്ള കാഹളം മുഴ0ി നില്‍ക്കുന്ന സൗദിയില്‍ അതര്‍ഥവത്താക്കുവാ വിധമാണ് ദേശീയ ദിനത്തിലെ ഓരോ പരിപാടികളും.

Content Highlights: Saudi Arabia celebrates 92nd National Day


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented