-
റിയാദ്: വിശിഷ്ട വ്യക്ത്വങ്ങള്‍ക്ക് സൗദി അറേബ്യ പൗരത്വം നല്കി തുടങ്ങി. കഅബ യുടെ മൂടുപടമായ കിസ്വ കാലിഗ്രാഫര്‍ മുഖ്താര്‍ ആലം സൗദി പൗരത്വം ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ ദിവസംഏതാനും വിശിഷ്ട വ്യക്ത്വങ്ങള്‍ക്ക് സൗദി പൗരത്വം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം സൗദി രാജകൊട്ടാരത്തില്‍നിന്നുള്ള പ്രഖ്യാപനം പ്രകാരം ഏതാനും മികച്ച പ്രതിഭകള്‍ക്ക് സൗദി അറേബ്യ പൗരത്വം നല്കി തുടങ്ങിയതായാണ് ഇന്ന് റിപ്പോര്‍ട്ടുള്ളത്. സൗദി പൗരത്വം ലഭിച്ചതായി ഇന്ന് വിപ്പോര്ട്ട് ചെയ്ത പട്ടികയില്‍ പ്രധാനി മദീന കിംഗ് അബ്ദുല്‍ അസീസ് കിസ്വ കോംപ്ളക്സില്‍ വിശുദ്ധ കഅ്ബാലയത്തെ അണിയിക്കുന്ന പുടവയായ കിസ്വ കാലിഗ്രാഫി ജോലികള്‍ ചെയ്യുന്ന മുഖ്താര്‍ ആലം ആണ്. രണ്ടു ദശകമായി കിസ്വ കാലിഗ്രാഫറായി സേവനമനുഷ്ഠിക്കുകയാണ് മുഖ്താര്‍ ആലം.
മുഖ്താര്‍ ആലമിനു പുറമെ സാംസ്കാരിക, ഭൗദ്ധിക മേഖലകളില്‍ വിശിഷ്ട സംഭാവനകള്‍ നല്കിയ ഏതാനും പ്രമുഖര്‍ക്കും പൗരത്വം ലഭിച്ചിട്ടുണ്ട്. ഇരില്‍ ചരിത്രകാരന് ഡോ. അമീന് സീദു, ഗവേഷകന് ഡോ. മുഹമ്മദ് അല്ബഖാഇ, ചരിത്രകാരന് ഡോ. അബ്ദുല്‍കരീം അല്സമക്, പ്രശസ്ത നാടക സംവിധായകന് സംആന്‍ അല്‍ആനി എന്നിവര്‍ പൗരത്വം ലഭിച്ചവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.
മത, ചരിത്ര, മെഡിക്കല്‍, വിദ്യാഭ്യാസ, നിക്ഷേപ, ഡിജിറ്റല്‍ ടെക്നോളജി, സ്പോര്‍ട്സ് മേഖലകളിലെ ഏതാനും മികച്ച പ്രതിഭകള്‍ക്കും പ്രശസ്തര്‍ക്കും പൗരത്വം ലഭിച്ചിട്ടുണ്ട്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..