
പ്രതീകാത്മക ചിത്രം | Photo: FAYEZ NURELDINE | AFP
റിയാദ്: തബ്ലീഗ് ജമാഅത്തിന് നിരോധനമേർപ്പെടുത്തി സൗദി അറേബ്യ. തബ്ലീഗ് ജമാഅത്ത് രാജ്യത്തിന് ആപത്താണെന്നും ഇത് തീവ്രവാദത്തിലേക്കുള്ള കവാടമാണെന്നും ചൂണ്ടിക്കാട്ടിയാണ് സൗദി അറേബ്യ നിരോധനമേർപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ വേണ്ടി വെള്ളിയാഴ്ച പള്ളികളിൽ പ്രഭാഷണം നടത്തണമെന്നും സൗദി അറിയിപ്പ് നൽകിയിട്ടുണ്ട്.
സൗദി ഇസ്ലാമികകാര്യ മന്ത്രാലയമാണ് ഇക്കാര്യം തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കൂടി അറിയിച്ചിരിക്കുന്നത്.
സംഘടനയുടെ പ്രവർത്തനം അപകടകരവും ആളുകളെ വഴിതെറ്റിക്കുന്ന തരത്തിലുമാണ്. തീവ്രവാദത്തിലേക്കുള്ള ഒരു കവാടം കൂടിയാണ് ഇതെന്ന് ഇസ്ലാമികകാര്യ മന്ത്രാലയം പറയുന്നു. ഇത്തരം ഗ്രൂപ്പുകൾ സമൂഹത്തിന് ആപത്താണെന്നും തബ്ലീഗ് ജമാഅത്തും ദഅവാ ഗ്രൂപ്പ് അടക്കമുള്ള സംഘടനകളെ സൗദി അറേബ്യയിൽ നിരോധിച്ചതായും ഇസ്ലാമികകാര്യ മന്ത്രാലയം ട്വിറ്ററിൽ കൂടി വ്യക്തമാക്കി.
Content Highlights: Saudi Arabia bans Tablighi Jamaat
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..