റിയാദ്: സൗദി അറേബ്യയില്‍ കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കുന്നതിന്റെ ഭാഗമായി താല്‍ക്കാലികമായി നിര്‍ത്തിവെച്ച ആഭ്യന്തര അന്താരാഷ്ട്ര വിമാനങ്ങള്‍ക്കുള്ള വിലക്കുകള്‍ മറ്റൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ അനിശ്ചിതകാലത്തേക്ക് നീട്ടിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിനു പുറമെ പൊതുഗതാഗത സംവിധാനങ്ങളായ ടാക്സി, ട്രെയിന്‍, ബസുകള്‍ എന്നിവയുടെ വിലക്കുകളും അനിശ്ചിതകാലത്തേക്ക് നീട്ടിയിട്ടുണ്ട്.
ഉത്തരവാദിത്തപ്പെട്ട വിഭാഗം നിര്‍ദ്ദേശിച്ചതനുസരിച്ച് കൊറോണ വൈറസ് വ്യാപനത്തിനെതിരെ സ്വീകരിക്കേണ്ട മുന്‍കരുതലുകളുടെ ഭാഗമായും സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യസുരക്ഷയും പരിരക്ഷയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.
പ്രധാനമായും നാല് കാര്യങ്ങളാണ് മന്ത്രാലയം വിശദീകരിച്ചത്.
1. നേരത്തെ ഒഴിവാക്കപ്പെട്ട തൊഴിച്ചുള്ള എല്ലാ സര്‍ക്കാര്‍ വിഭാഗത്തിന്റെയും ഉദ്യോഗസ്ഥര്‍ ഹാജരാകുന്നത് മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചിട്ടുണ്ട്.
2. സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങളിലും ഹാജരാവുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചത് മറ്റൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ നീട്ടിവെച്ചിട്ടുണ്ട്.
3. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ, അസാധാരണമായ സന്ദര്‍ഭങ്ങളിലൊഴികെ, രാജ്യത്ത് നിന്നുള്ള എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെയും വിലക്ക് നീട്ടിവെച്ചിട്ടുണ്ട്.
4. പൊതുഗതാഗത സര്‍വ്വീസുകളായ ആഭ്യന്തര വിമാന സര്‍വീസുകള്‍, ബസ്, ടാക്സി, ട്രെയിന്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളും അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..