ഒരാഴ്ചക്കിടെ സൗദിയില്‍ പതിനാറായിരത്തോളം നിയമ ലംഘകര്‍ പിടിയില്‍


പ്രതീകാത്മക ചിത്രം |Photo:AFP

ജിദ്ദ: സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിയമ ലംഘകരെ പിടികൂടുവാനുള്ള തിരച്ചിലുകള്‍ തുടരുകയാണ്. കഴിഞ്ഞ ആഴ്ചക്കിടെ അധികൃതരുടെ പിടിയിലായത് ഏകദേശം പതിനാറായിരത്തിനടുത്ത് നിയമലംഘകരാണ്. തിരിച്ചറിയല്‍ രേഖ, തൊഴില്‍, അതിര്‍ത്തി നിയമ ലംഘനം തുടങ്ങിയവക്കാണ് പലരും പിടിയിലായിട്ടുള്ളത്.

സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ച കണക്കുപ്രകാരം 9200 നടുത്ത് ആളുകളെ ഇഖാമ നിയമ ലംഘനത്തിന് അറസ്റ്റുചെയ്തിട്ടുണ്ട്. 2800 പേര്‍ തൊഴില്‍ നിയമ ലംഘനത്തിന് പിടിയിലായിട്ടുമുണ്ട്. 4000ത്തിനടുത്ത് പേര്‍ പിടിയിലായത് അതിര്‍ത്തി നിയമ ലംഘനത്തിനാണ്.

രാജ്യത്തിനകത്തേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിച്ച 313 പേരെ അറസ്റ്റ് ചെയ്തു. നുഴഞ്ഞ് കയറുവാന്‍ ശ്രമിച്ച് അറസ്റ്റിലായവരില്‍ ഭൂരിഭാഗം പേരും യമനികളാണ്. അതേസമയം സൗദിയില്‍ നിന്നും പുറത്തേക്ക് നിയമാനുസൃതമല്ലാതെ പോകുവാന്‍ ശ്രിമിച്ച 42 പേര്‍ അധികൃതരുടെ പിടിയിലായി.

നിയമലംഘകരായി രാജ്യത്ത് കഴിയുന്നവര്‍ക്ക് സഹായവും സംരക്ഷണവും നല്‍കിയ 14 പേരും ഒരാഴ്ചക്കിടെ പിടിയിലായിട്ടുണ്ട്. വിവിധ കുറ്റങ്ങളി പിടികൂടി ശിക്ഷകള്‍ നല്‍കി സൗദിയില്‍നിന്നും കഴിഞ്ഞ ഒരാഴ്ചക്കിടെ 8234 പേരെ നാടുകടത്തിയിടുണ്ട്.

Content Highlights: saudi arabia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented