തെരുവില്‍ അക്രമം, സൗദി അറേബ്യയില്‍ 10 പ്രവാസികള്‍ അറസ്റ്റില്‍


അക്രമത്തില്‍ ഗുരുതര പരിക്കേറ്റ ഒരാളെ പരുുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പ്രതീകാത്മകചിത്രം | Photo : AFP

ജിദ്ദ: കൂട്ടമായി കലഹത്തില്‍ ഏര്‍പ്പെട്ട 10 പ്രവാസികളെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഒരു കടയ്ക്ക് മുന്നില്‍ തര്‍ക്കത്തിലേര്‍പ്പെട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്ക്വെച്ചതാണ് പ്രവാസികള്‍ക്ക് വിനയായത്. പോസ്റ്റ് ചെയ്ത വീഡിയോ ക്ലിപ്പില്‍ പ്രത്യക്ഷപ്പെട്ട ബംഗ്ളാദേശി പ്രവാസികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്പിഎ റിപ്പോര്‍ട്ട് ചെയ്തു.

അക്രമത്തില്‍ ഒരാളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റയാള്‍ ഇപ്പോഴും ആശുപത്രിയിലാണെന്ന് എസ്.പി.എ റിപ്പോര്‍ട്ടില്‍ പറഞ്ഞു. സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയിലെ ഹഫര്‍ അല്‍ ബത്തിന്‍ ഗവര്‍ണറേറ്റില്‍ വെച്ചാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഘര്‍ഷത്തിന്റെ കാരണമോ കൃത്യമായ സമയമൊ അധികൃതര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ല.
കഴിഞ്ഞ കുറച്ചു ആഴ്ചകളായി വിവിധ പ്രദേശങ്ങളില്‍ കൂട്ട കലഹങ്ങളില്‍ ഉള്‍പ്പെട്ട പ്രതികളുടെ നിരവധി അറസ്റ്റുകള്‍ സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പൊതുവഴിയില്‍ വഴക്കുണ്ടാക്കിയ എട്ട് സൗദി പൗരന്മാരെ അറസ്റ്റ് ചെയ്തതായി സൗദി പൊലീസ് കഴിഞ്ഞ മാസം അറിയിച്ചിരുന്നു. ആ മാസത്തെ രണ്ടാമത്തെ അറസ്റ്റായിരുന്നു എട്ടുപേരുടേത്. രാജ്യത്തിന്റെ കിഴക്കന്‍ പ്രവിശ്യയുടെ ഭാഗമായ അല്‍ നൈരിയ ഗവര്‍ണറേറ്റിലാണ് അക്രമത്തില്‍ ഏര്‍പ്പെട്ടിരുന്നതായി കഴിഞ്ഞ മാസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ ക്ലിപ്പില്‍ പ്രത്യക്ഷപ്പെട്ട എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തത്.

സെപ്റ്റംബറില്‍, ഒരു കലാപത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മറ്റ് ഏഴ് പൗരന്മാരെയും സൗദി പൊലീസ് അറസ്റ്റ് ചെയ്തതായി സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വടക്കന്‍ സൗദി അറേബ്യയിലെ തബൂക്കില്‍ വെച്ചാണ് സെപ്റ്റംബറില്‍ അക്രമം നടന്നതും അറസ്റ്റ് ചെയ്യപ്പെട്ടതും. ഓണ്‍ലൈന്‍ വീഡിയോയില്‍ പ്രചരിച്ച ഒരു വീഡിയോയില്‍ വെടിയൊച്ചകള്‍ കേള്‍ക്കുകയും വീഡിയായും പ്രത്യക്ഷപ്പെട്ടിരുന്നു.

Content Highlights: saudi arabia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented