കോബ്ലാന്‍-കേളി ഓണം 2022' ആഘോഷിച്ചു


കേളി ബദിയ ഏരിയ സംഘടിപ്പിച്ച ഓണാഘോഷം സബീന എം സാലി ഉദ്ഘാടനം ചെയ്യുന്നു.

റിയാദ് : റിയാദ് മലയാളികളുടെ ഗൃഹാതുര സ്മരണകള്‍ തൊട്ടുണര്‍ത്തി കേളി കലാസാംസ്‌കാരിക വേദി ബദിയ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഓണാഘോഷം നടന്നു. 'കോബ്ലാന്‍ - കേളി പൊന്നോണം 2022' എന്ന പേരില്‍ വര്‍ണാഭമായ ആഘോഷമാണ് എക്‌സിറ്റ് 28ലെ ഓഡിറ്റോറിയത്തില്‍ അരങ്ങേറിയത്.

കേളി മലാസ് ഏരിയ പ്രസിഡന്റും, റിയാദിലെ പ്രമുഖ മജീഷ്യനും, മെന്റലിസ്റ്റുമായ നൗഫല്‍ പൂവകുറിശ്ശിയുടെ മാജിക് ഷോ, സിനിമാ പിന്നണി ഗായകന്‍ നബീല്‍ അസീസും സംഘവും ഒരുക്കിയ ഗാനമേള, റിയാദ് മഹ്ഫില്‍ ഗസല്‍ പൂക്കള്‍, പുലിക്കളി, കുട്ടികളുടെ നൃത്തനൃത്യങ്ങള്‍ എന്നിവ ആഘോഷങ്ങള്‍ക്ക് നിറവേകി. കേളി പ്രവര്‍ത്തകര്‍ വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി.

ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം പ്രവാസി എഴുത്തുകാരിയും, സാംസ്‌കാരിക പ്രവര്‍ത്തകയുമായ സബീന എം സാലി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് അലി.കെ.വി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഏരിയാ സെക്രട്ടറി കിഷോര്‍ ഇ നിസാം സ്വാഗതം പറഞ്ഞു. മലയാളികളുടെ ഉത്സവമായ ഓണത്തെ ഒരുവിഭാഗത്തിന്റേ മാത്രം ഉത്സവമാക്കി മാറ്റാന്‍ ചിലര്‍ കിണഞ്ഞു ശ്രമിക്കുമ്പോള്‍ അത്തരക്കാര്‍ക്ക് ഊര്‍ജം പകരുന്ന തരത്തില്‍ മറുവിഭാഗങ്ങള്‍ സ്വമതസ്ഥരെ ഓണാഘോഷങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള സന്ദേശം നല്‍കി കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാമിന്ന് കടന്നു പോകുന്നതെന്നും, എന്നാല്‍ അത്തരം ജല്പങ്ങള്‍ക്ക് ചെവി കൊടുക്കാതെ ലോകമെമ്പാടുമുള്ള മലയാളികള്‍ ഒന്നായി ഓണം ആഘോഷിക്കുന്ന സുന്ദരമായ കാഴ്ച്ചയാണ് നമുക്ക് കാണാന്‍ സാധിക്കുന്നതെന്നും പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെ.പി.എം സാദിഖ്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, ട്രഷറര്‍ ജോസഫ് ഷാജി, കൊബ്ലാന്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് മാനേജര്‍ സിദ്ധീഖ് അഹമ്മദ്, അസാഫ് പ്രതിനിധി ചന്ദ്രന്‍ തെരുവത്ത്, ജെസ്‌കോ പൈപ്പ് എം.ഡി ബാബു വഞ്ചിപ്പുര, ജെസ്‌കോ ലീഗല്‍ അഡൈ്വസര്‍ അഹമ്മദ് ഗഹ്താനി, അഫക്ക് നൂണ്‍ പ്രതിനിധി പ്രസാദ് വഞ്ചിപ്പുര, ബരീഖ് അല്‍ ഖിമം സെക്യൂരിറ്റി സിസ്റ്റം എം.ഡി ലത്തീഫ് കൂളിമാട്, സംഘാടക സമിതി ചെയര്‍മാന്‍ സത്യവാന്‍, കേളി ബദിയ രക്ഷാധികാരി സെക്രട്ടറി മധു ബാലുശ്ശേരി, കേളി കുടുംബവേദി സെക്രട്ടറി സീബ കൂവോട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. പരിപാടിയില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള സമ്മാന വിതരണവും നടന്നു.

കേളി കേന്ദ്ര കമ്മറ്റി അംഗങ്ങളായ മധു പട്ടാമ്പി, മധു ബാലുശ്ശേരി, പ്രദീപ് ആറ്റിങ്ങല്‍, സംഘാടക സമിതി ഭാരവാഹികളായ സത്യവാന്‍, വിജയന്‍ എ, ഹക്കീം, പ്രസാദ് വഞ്ചിപ്പുര, സുധീര്‍ സുല്‍ത്താന്‍, മുസ്തഫ, ജാര്‍നെറ്റ് നെല്‍സണ്‍, ഷാജി.കെ.എന്‍, സരസന്‍, രഞ്ജിത്ത്, നിയാസ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. സംഘാടക സമിതി കണ്‍വീനര്‍ റഫീക്ക് പാലത്ത് നന്ദി പറഞ്ഞു.

Content Highlights: saudi arabia 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022

Most Commented