ഗാര്‍ഹിക തൊഴില്‍ കരാറുമായി ഇന്‍ഷുറന്‍സ് ബന്ധിപ്പിക്കുന്നത് ഇരു കക്ഷികള്‍ക്കും ഉപകാരപ്പെടും


പ്രതീകാത്മക ചിത്രം

ജിദ്ദ: സമീപഭാവിയില്‍തന്നെ ഗാര്‍ഹിക തൊഴില്‍ കരാറുകളുമായി ഇന്‍ഷുറന്‍സ് ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ (എംഎച്ച്ആര്‍എസ്ഡി) പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സൗദിയിലെ ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റിനായുള്ള സൗദി കമ്പനികളും സ്ഥാപനങ്ങളും.

സുപ്രധാന തീരുമാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് മന്ത്രാലയം അന്തിമ മിനുക്കുപണികള്‍ നടത്തുകയാണെന്നാണ് ലഭ്യമാകുന്ന വിവരം.
ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കുമ്പോള്‍ തൊഴില്‍ കരാറുകളില്‍ ഇന്‍ഷുറന്‍സ് ബാധകമാക്കാനുള്ള തീരുമാനം മന്ത്രാലയം നടപ്പാക്കുന്നത് സൗദി സെന്‍ട്രല്‍ ബാങ്കിന്റെ (സാമ) സഹകരണത്തോടെയാണ്. തീരുമാനം പ്രഖ്യാപിക്കുന്നതോടെ ഗാര്‍ഹിക തൊഴിലാളികള്‍ക്കും അവരുടെ തൊഴിലുടമകള്‍ക്കും നിരവധി നേട്ടങ്ങള്‍ കൈവരിക്കാനാകും.

ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റിനായുള്ള മുസാനിത് എക്സ്‌ക്ലൂസീവ് പ്ളാറ്റ്ഫോമുമായി ഇന്‍ഷുറന്‍സ് കമ്പനികളെ ബന്ധിപ്പിച്ചുകൊണ്ടാണ് ഗാര്‍ഹിക തൊഴിലാളികളുടെ തൊഴില്‍ കരാറുകളുടെ ഇന്‍ഷുറന്‍സ് നടപടിക്രമങ്ങള്‍ മന്ത്രാലയം പൂര്‍ത്തിയാക്കിവരുന്നത്. വീട്ടുജോലിക്കാരുടെയും അവരുടെ തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും കടമകള്‍ നിറവേറ്റുന്നതിനും ലക്ഷ്യമിട്ടുള്ള നിരവധി വ്യവസ്ഥകള്‍ ഇതിലുണ്ട്.

തൊഴിലാളികള്‍ ഒളിച്ചോടിയതോ അല്ലെങ്കില്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതോ ആയ കേസുകളില്‍ റിക്രൂട്ട്മെന്റ് ചെലവിന്റെ മൂല്യം തിരികെ നല്‍കുന്നതിന് തൊഴിലുടമയ്ക്ക് ഗുണം ചെയ്യുന്ന വ്യവസ്ഥ ഗാര്‍ഹിക തൊഴില്‍ കരാറിലെ ഇന്‍ഷുറന്‍സ് പ്രയോജനം ചെയ്യും.

Content Highlights: saudi arabia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


10:28

വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented