ഡിസംബര്‍ 17 മുതല്‍ കൂടുതല്‍ സൗദി പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമാകും


പ്രതീകാത്മക ചിത്രം

ജിദ്ദ: സൗദിയില്‍ കൂടുതല്‍ മേഖലകളില്‍കൂടി വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. ഡിസംബര്‍ 17 മുതല്‍ കൂടുതല്‍ മേഖലകളില്‍കൂടി സ്വദേശിവല്‍ക്കരണം നടപ്പാക്കുമെന്നാണ് മനുഷ്യ വിഭവശേഷി സാമുഹിക മന്ത്രാലയം അറിയിച്ചിട്ടുള്ളത്. വിവിധ ഘട്ടങ്ങളിലായാണ് വിദേശികള്‍ക്ക് പകരം സൗദികര്‍ക്ക് ജോലി സംവരണം നടപ്പാക്കുക.

സൗദി വത്കരണം സംബന്ധമായി വകുപ്പ് മന്ത്രി എന്‍ജിനീയര്‍ അഹമ്മദ് അല്‍ റാജ്ഹി നേരത്തെ അറിയിച്ചിരുന്നു. ഉപഭോക്തൃ സേവനങ്ങള്‍ സ്വദേശിവത്കരണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം പിന്തുണ പ്രവര്‍ത്തനമായി നല്‍കുന്ന സ്ഥാപനങ്ങളിലെ ഉപഭോക്തൃ സേവന തൊഴിലുകളില്‍ ഉപഭോക്താക്കളെ സേവിക്കുന്ന ചുമതലയുള്ള മേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കും. നേതൃത്വം, നിരീക്ഷണം എന്നീ മേഖലകളിലും സൗദിവത്ക്കരണം നടപ്പാക്കും.

മെയില്‍, പാഴ്സല്‍ ഗതാഗത സേവനങ്ങളിലും സൗദിവല്‍ക്കരണം നടപ്പിലാക്കും. കണ്ണ് രോഗവുമായി ബന്ധപ്പെട്ട മേഖലകളില്‍ 2023 മുതലായിരിക്കും സ്വദേശി വത്കരണം നടപ്പിലാക്കുക.

Content Highlights: saudi arabia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022

Most Commented