പ്രവാസി വെല്‍ഫെയര്‍ ശറഫിയ, മഹ്ജര്‍ സംയുക്ത മേഖലാ സമ്മേളനം സംഘടിപ്പിച്ചു


പ്രവാസി വെൽഫെയർ ജിദ്ദ ശറഫിയ, മഹ്ജർ സംയുക്ത മേഖലാ സമ്മേളനം ഉമർ ഫാറൂഖ് പാലോട് ഉദ്ഘാടനം ചെയ്യുന്നു.

ജിദ്ദ: പ്രവാസി വെല്‍ഫെയര്‍ വെസ്റ്റേണ്‍ റീജിയണിന് കീഴിലുള്ള ശറഫിയ, മഹ്ജര്‍ സംയുക്ത മേഖലാ സമ്മേളനം ജിദ്ദയില്‍ നടന്നു. വെസ്റ്റേണ്‍ റീജിയന്‍ ആക്ടിങ് പ്രസിഡന്റ് ഉമര്‍ ഫാറൂഖ് പാലോട് സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ ശബ്ദങ്ങളെയെല്ലാം അടിച്ചമര്‍ത്തി ഏകാധിപത്യ ഭരണം പൊതുജനത്തിന് മേല്‍ അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരില്‍ ശക്തമായ പ്രതികരണങ്ങള്‍ ഉണ്ടാവേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഭരണഘടന വിഭാവന ചെയ്യുന്ന നീതിയിലധിഷ്ഠിതമായ ഒരു രാഷ്ട്ര നിര്‍മിതിക്കായി പ്രവര്‍ത്തിക്കുക. ഇന്ത്യക്ക് ശോഭനമായ ഒരു ഭാവിയുണ്ട്. ഇന്നല്ലെങ്കില്‍ നാളെ അത് പുലരുക തന്നെ ചെയ്യും. ഇതിനായി നാട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ക്ക് ശക്തിപകരാന്‍ പ്രവാസി വെല്‍ഫെയര്‍ പ്രവര്‍ത്തകര്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കണമെന്നും ഉമര്‍ ഫാറൂഖ് പാലോട് ആവശ്യപ്പെട്ടു. പ്രവാസി വെല്‍ഫെയര്‍ സൗദി അറേബ്യയുടെ പുതിയ ലോഗോ പ്രകാശനം വെസ്റ്റേണ്‍ റീജിയന്‍ ജനറല്‍ സെക്രട്ടറി എം.പി അഷ്റഫ് നിര്‍വഹിച്ചു.

മഹ്ജര്‍ മേഖല പ്രസിഡന്റ് ഷഫീഖ് മേലാറ്റൂര്‍ അധ്യക്ഷത വഹിച്ചു. പുതുതായി പ്രവാസി വെല്‍ഫെയര്‍ സംഘടനയില്‍ അംഗത്വം എടുത്ത യൂസഫ് സകരിയ, മുഹമ്മദ് സഫറുള്ള എന്നിവര്‍ക്ക് വെസ്റ്റേണ്‍ റീജിയന്‍ കമ്മറ്റി അംഗങ്ങളായ സലീഖത്ത്, തസ്ലീമ അഷ്റഫ് എന്നിവര്‍ അംഗത്വ ഫോറം കൈമാറി.സമ്മേളനത്തോടനുബന്ധിച്ച് കുട്ടികള്‍ക്കായി സംഘടിപ്പിച്ച കളറിങ്, പെന്‍സില്‍ ഡ്രോയിങ് മത്സരങ്ങളില്‍ അഭിനവ് പ്രജിത്ത്, ദുആ ഇര്‍ഫാന്‍, റിസാല്‍ ഷെഫിന്‍ (സബ് ജൂനിയര്‍), ഹാനിയ ഫാത്തിമ, ഇശല്‍, ആരവ് ശ്യാം (ജൂനിയര്‍), മിന്‍ഹാജ് അഷ്റഫ്, അമീന്‍ അഹമ്മദ്, രിഹാന്‍ (സീനിയര്‍) എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി.

സ്ത്രീകള്‍ക്കായി സംഘടിപ്പിച്ച ലെമണ്‍ സ്പൂണ്‍ മത്സരത്തില്‍ തസ്ലീമ അഷ്റഫ്, സബിത ഇസ്മായില്‍, ഷാഹിന ആബിദ് എന്നിവരും ബാള്‍ പാസ്സിങ് മത്സരത്തില്‍ റുബീന ജാസ്മിന്‍, ശഹര്‍ബാന്‍ നൗഷാദ്, തസ്ലീമ അഷ്റഫ് എന്നിവരും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.ശബീബ് പാണ്ടിക്കാടിന്റെ നേതൃത്വത്തില്‍ യൂത്ത് ഇന്ത്യ ഫ്രൈഡേ ക്ലബ് അവതരിപ്പിച്ച ദഫ്മുട്ട്, ഒപ്പന, സഫീന ജലീല്‍, റഹ്‌മത്ത് നിസാര്‍, ഫസ്ല ഉമര്‍ എന്നിവര്‍ അണിയിച്ചൊരുക്കിയ കുട്ടികളുടെ ഒപ്പന എന്നിവ പരിപാടിയില്‍ അരങ്ങേറി.

ഗാനമേളയില്‍ ഇസ്മായില്‍ മക്ക, പ്രജിത്ത്, സുധീര്‍, സക്കീര്‍ ഹുസൈന്‍ നുക്ലി, റമീസ്, സാദിഖലി തുവ്വൂര്‍, എന്‍.കെ അഷ്റഫ്, കെ.എം അനീസ്, ത്വാഹ, ഫാത്തിമ നഷ, റൂഹി നജ്മുദ്ധീന്‍, ആയിഷ നുബ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ശറഫിയ മേഖല പ്രസിഡന്റ് എം.വി അബ്ദുല്‍ റസാഖ് സ്വാഗതവും മഹ്ജര്‍ മേഖല സെക്രട്ടറി തമീം അബ്ദുല്ല നന്ദിയും പറഞ്ഞു. നൗഷാദ് നിടോളി, കുട്ടി മുഹമ്മദ് കുട്ടി, നിസാര്‍ ബേപ്പൂര്‍, ശിഹാബ് വേങ്ങര, ഷിഫാസ്, അബ്ദുല്‍ അസീസ് കൊണ്ടോത്ത്, ഹസീബ് എന്നിവര്‍ നേതൃത്വം നല്‍കി.

Content Highlights: saudi arabia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented