സൗദി ബാലന്റെ കൊലപാതം: കോഴിക്കോട് സ്വദേശി കൊടുക്കേണ്ട ദിയ പണം 33 കോടി രൂപ


കൊലപാതക കേസിൽ ജയിലിൽ കഴിയുന്ന അബ്ദുറഹീം

റിയാദ്: 2006 ഡിസംബര്‍ 24 നാണ് സൗദി ബാലനെ കൊലപ്പെടുത്തിയ സംഭവം നടന്നത്. കോഴിക്കോട്, ഫറോക്ക് മുനിസിപ്പാലിറ്റിയിലെ കോടമ്പുഴ മച്ചിലകത്ത് പീടിയേക്കല്‍ വീട്ടില്‍ പരേതനായ മുല്ല മുഹമ്മദ് കുട്ടിയുടെ മകന്‍ അബ്ദുറഹീമാണ് ദിയ പണം നല്‍കാനാവാതെ വധ ശിക്ഷയും കാത്ത് ജയിലില്‍ കഴിയുന്നത്. സൗദി പൗരനായ അനസ് അല്‍ശഹ്റി എന്ന കുട്ടി കൊല്ലപ്പെട്ട കേസിലാണ് അബ്ദുറഹീമിനെതിരെ സൗദി കോടതിയുടെ വധശിക്ഷയുള്ളത്.

ഫായിസ് അബ്ദുല്ല അബ്ദുറഹ്‌മാന്‍ അല്‍ശഹ്രിയെന്ന സൗദി പൗരന്റെ ശീരത്തിനു ചലനശേഷിയില്ലാത്ത മകന്‍ അനസിനെ പരിചരിക്കുവാനായിരുന്നു അബ്ദുറഹിമാന്‍ 2006 നവംബര്‍ 28ന് റിയാദിലെത്തിയത്. 26 വയസ്സായിരുന്നു വീട്ടുഡ്രൈവര്‍ വിസയിലെത്തിയ അബ്ദുറഹിമാന്റെ പ്രായം. കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയാണ്. ഭക്ഷണവും വെള്ളവും നല്‍കുന്നത്. ഇടക്കിടെ അനസ് പ്രകോപിതനാകും. ഇവിടെ ജോലി ചെയ്യുവാനുള്ള പ്രയാസം അബ്ദുറഹിമാന്‍ നാട്ടിലെ വീട്ടുകാരോട് അറിയിച്ചിരുന്നു. എങ്കിലും ഇടയ്ക്കിടെ അനസിനെ വീല്‍ ചെയറില്‍ പുറത്തുകൊണ്ടുപോവുകയും ആവശ്യമായ സാധനങ്ങള്‍ വാങ്ങികൊടുക്കയും ചെയ്തിരുന്നു.

എന്നാല്‍ 2006 ഡിസംബര്‍ 24 ന് അനസിനെ വാഹനത്തില്‍ കയറ്റി വീട്ടില്‍ നിന്ന് ഹൈപ്പര്‍ മാര്‍ക്കറ്റിലേക്ക് പോകവേ വാഹനത്തില്‍വെച്ച് അനസ് ബഹളമുണ്ടാക്കി. ട്രാഫിക് സിഗ്നല്‍ കട്ട് ചെയ്യുന്നത് ശരിയല്ലെന്ന് പറഞ്ഞ് അറസിനെ സമധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അബ്ദുറഹീമിന്റെ മുഖത്ത് അനസ് തുരുതുരാ കാര്‍ക്കിച്ചുതുപ്പി. തടയാനുള്ള ശ്രമത്തിനിടെ അബ്ദുറഹീമിന്റെ കൈ അബദ്ധത്തില്‍ അനസിന്റെ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടി. അനക്കമില്ലെന്ന് കണ്ട് പിന്നീട് പരിശോധിച്ചപ്പോഴാണ് കുട്ടി മരിച്ചതായി ബോധ്യമായത്.

റിയാദിലുള്ള മാതൃ സഹോദര പുത്രന്‍ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് നസീറുമായി ബന്ധപ്പെടുകയും, പണം തട്ടാന്‍ വന്ന കൊള്ളക്കാര്‍ അബ്ദുറഹീമിനെ ബന്ദിയാക്കി അനസിനെ ആക്രമിച്ചുവെന്ന് പ്രചരിപ്പിച്ചു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ അബ്ദുറഹീമും നസീറും അറസ്റ്റിലാവുകയുമായിരുന്നു. നസീര്‍ പത്ത് വര്‍ഷത്തിന് ശേഷം ജാമ്യത്തിലിറങ്ങിയെങ്കിലും അബ്ദു റഹീം വധശിക്ഷ കാത്ത് ഇപ്പോഴും ജയിലിലില്‍ കഴിയുകയാണ്.

റിയാദിലെ വിവിധ സാമൂഹിക സംഘടന പ്രതിനിധികള്‍ കേസുമായി ബന്ധപ്പെട്ട് ഒത്തുതിര്‍പ്പും കോടതി വ്യവഹാരവുമായും സൗദി ഭരണാധികാരികള്‍ക്ക് ദയാഹരജിയും നല്‍കിയിട്ടുണ്ടെങ്കിലും മരിച്ച കുടിയുടെ കുടുംബം ദിയ ലഭീക്കേണ്ട കാര്യത്തില്‍ വിടുവീഴ്ചക്കു തയ്യാായിട്ടില്ല.അതുകൊണ്ട്തന്നെ ദിയ നല്‍കുവാനുള്ള ഫണ്ട് കണ്ടെത്താനുള്ള ശ്രമത്തിലാണ് റിയാദിലെ വിവിധ സംഘടനകള്‍. എംബസിയുടെ സഹകരണവും അബ്ദുറഹീമിന്റെ കുടുംബം തേടിയിട്ടുണ്ട്.

അപ്പീല്‍ കോടതിയുടെ പരിഗണനയിലുള്ള കേസിന്റെ കാര്യത്തില കഴിഞ്ഞ ദിവസം റിയാദിലെത്തിയ മുസ്ലിം ലീഗ് നേതാവ് എം.കെ മുനീര്‍ എം.എല്‍.എ ഇന്ത്യന്‍ എംബസി ഡി.സി.എം രാം പ്രസാദുമായി ചര്‍ച്ച ചെയ്തതിന്റെ പശ്ചാത്തലത്തില്‍ റിയാദ് ഗവര്‍ണറെ ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങള്‍ ചെയ്യാമെന്ന് ഡി.സി.എം അറിയിച്ചിട്ടുണ്ട്. ഈ ഒരു പ്രതീക്ഷയില്‍ കാത്തിരിക്കയാണ് അവിവാഹിതനായ അബ്ദുറഹിമാനും നാട്ടിലെ കുടുംബവും സൗദിയിലെ സാമൂഹിക പ്രവര്‍ത്തകരും.

Content Highlights: saudi arabia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented