കോടിയേരി ബാലകൃഷ്ണന് യാന്‍ബു നവോദയയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി അനുശോചന യോഗം


കോടിയേരി ബാലകൃഷ്ണന് യാൻബു നവോദയയുടെ നേതൃത്വത്തിൽ സർവ്വകക്ഷി അനുശോചന യോഗം

യാംബു: അന്തരിച്ച സി.പി.എം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. യാമ്പു മിഡില്‍ ഈസ്റ്റ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന അനുശോചനയോഗത്തില്‍ കക്ഷി ഭേദമന്യേ എല്ലാ രാഷ്ട്രീയ സാംസ്‌കാരിക മതസംഘടനകളുടേയും സാന്നിദ്ധ്യം അന്തരിച്ച നേതാവിനോടുള്ള യാന്‍ബു പ്രവാസലോകത്തിന്റെ ദുഃഖവും ആദരവും പ്രകടമാക്കുന്നതായിരുന്നു.

ജിദ്ദ നവോദയ യാംബു ഏരിയ രക്ഷാധികാരി അജോ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നവോദയ ഏരിയ കമ്മിറ്റിയുടെ അനുശോചന പ്രമേയം ബിഹാസ് കരുവാരക്കുണ്ടും കുടുംബവേദിയുടേത് അബ്രഹാം തോമസും യുവജനവേദിയുടെ നൗഷാദ് തായത്തും അവതരിപ്പിച്ചു.ജീവിതാവസാനം വരെയും ഇടത്പക്ഷത്തിനും പാര്‍ട്ടിക്കുമായി പ്രവര്‍ത്തിച്ച് വിട പറഞ്ഞ സഖാവിന്റെ വേര്‍പ്പാട് തീര്‍ക്കുന്ന അഭാവം നികത്തുവാന്‍ കൂടുതല്‍ കരുത്തോടെയും കരുതലോടെയും പ്രവര്‍ത്തിയ്ക്കാന്‍ ഓരോ ഇടതുപക്ഷ പ്രവര്‍ത്തകനും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹത്തിന്റെ വിയോഗം നവോദയ പ്രവര്‍ത്തകരെ സമൂഹത്തിനോട് കൂടുതല്‍ കരുതലുള്ളവരാക്കി മാറ്റണമെന്നും അജോ ജോര്‍ജ്ജ് അധ്യക്ഷപ്രസംഗത്തില്‍ സൂചിപ്പിച്ചു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ശങ്കര്‍ എളങ്കൂര്‍ ( ഒ.ഐ.സി.സി), അബ്ദുല്‍ കരീം താമരശ്ശേരി, മാമുക്കോയ ഒറ്റപ്പാലം ( കെ.എം.സി.സി), താഹിര്‍ ചേളന്നൂര്‍ (തനിമ സംസ്‌കാരിക വേദി), അലി കളിയാട്ടുമുക്ക് ( ഐ.സി.എഫ്), മിദ്ലാജ് റിദ ( പ്രവാസി വെല്‍ഫെയര്‍),അനീസുദ്ദീന്‍ ചെറുകുളമ്പ് ( ഗള്‍ഫ് മാധ്യമം), നിയാസ് യൂസുഫ് (മീഡിയ വണ്‍) എന്നിവര്‍ സംസാരിച്ചു.

കോടിയേരി ബാലകൃഷ്ണന്റെ വിയോഗം മതേതര കേരളത്തിന് തീരാ നഷ്ടമാണെന്നും എതിരാളികളോട് പോലും മാന്യമായി ഇടപെട്ട അനുകരണീയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നുവെന്ന് വിവിധ സംഘടനാ നേതാക്കള്‍ അഭിപ്രായപ്പെട്ടു. നിയമ സഭാംഗമെന്ന നിലയിലും സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടി അക്ഷീണം പ്രയത്‌നിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. ആഭ്യന്തര മന്ത്രി ആയിരിക്കുമ്പോള്‍ നടപ്പിലാക്കിയ ജനമൈത്രി പോലീസ് കേരളപോലീസിന്റെ മുഖച്ഛായ തന്നെ മാറ്റുന്നതായിരുന്നു. സമചിത്തതയോടെയും സൗമ്യമായും പ്രശ്‌നങ്ങളെ നേരിട്ട അദ്ദേഹം രാഷ്ട്രീയ ഭരണ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചാണ് വിടവാങ്ങിയതെന്ന് യോഗത്തില്‍ സംസാരിച്ചവര്‍ അനുസ്മരിച്ചു. ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റി സെക്രട്ടറി സിബിള്‍ ഡേവിഡ് സ്വാഗതവും ട്രഷറര്‍ ശ്രീകാന്ത് നന്ദിയും പറഞ്ഞു.

Content Highlights: saudi arabia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented