ഫിന്‍സ്പയര്‍ : ഫോക്കസ് ജിദ്ദ ഡിവിഷന്‍ ഫിനാന്‍സ് സെമിനാര്‍ സംഘടിപ്പിച്ചു


ഫോക്കസ് ജിദ്ദ ഡിവിഷൻ ഫിനാൻസ് സെമിനാർ സംഘടിപ്പിച്ചു

ജിദ്ദ : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദയുടെ നാല്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായി ഫോക്കസ് ഇന്റര്‍നാഷണല്‍ ജിദ്ദ ഡിവിഷന്‍ പേഴ്സണല്‍ ഫിനാന്‍സുമായി ബന്ധപ്പെട്ട് 'ഫിന്‍സ്പയര്‍' സെമിനാര്‍ സംഘടിപ്പിച്ചു . ഷറഫിയ ഐ ഐ സി ജെ ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ ജിദ്ദയിലെ പ്രമുഖ ഫിനാന്‍സ് കണ്‍സള്‍ട്ടന്റായ ഫാസ്ലിന്‍ അബ്ദുല്‍ കാദര്‍ വിഷയാവതരണം നടത്തി.

മാറിവരുന്ന സൗദി തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്ന നാമെല്ലാവരും ഒരു നിശ്ചിത തുക ഇപ്പോഴും സമ്പാദ്യമായി നിലനിര്‍ത്തണമെന്നും പ്രതികൂല സാഹചര്യങ്ങള്‍ വരുമ്പോള്‍ അതൊരു മുതല്‍കൂട്ടാവുമെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ വളരെ പ്രധാനപ്പെട്ടതാണ് നമ്മുടെ ദൈനംദിന ചിലവുകള്‍ വളരെ കൃത്യമായി സൂക്ഷിച്ചുവെക്കുക എന്നുള്ളത് , അത് ശീലമാക്കുകയും, നിരന്തരം വിശകലനം ചെയ്ത് കിട്ടുന്ന വരുമാനത്തിനനുസരിച്ചു ചെലവിലും നിയന്ത്രണങ്ങള്‍ കൊണ്ടുവരണം .

ശമ്പളത്തിന് പുറമെ മറ്റൊരു സ്രോതസ്സ് വഴി വരുമാനം കണ്ടത്തി ജോലിയില്‍ നിന്ന് വിരമിക്കുന്നതിനു മുമ്പ് തന്നെ സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ എല്ലാ പ്രവാസികളും ശ്രമിക്കണം , അതിനു വിരമിക്കുന്നത് വരെ കാത്തിരിക്കരുത് . ഹലാലായ രീതിയില്‍ പണം കണ്ടെത്തുന്നതിന് ഇന്ന് ഓണ്‍ലൈന്‍ രംഗത്ത് ഒരുപാട് ആപ്ലിക്കേഷനുകളും വെബ്‌സൈറ്റുകളും നിക്ഷേപ വിപണികളും ലഭ്യമാണ് , അതെല്ലാം കണ്ടെത്തുകയും അതിനെ കുറിച്ച് പഠിക്കുകയും നമ്മുടെ വളര്‍ന്നു വരുന്ന തലമുറക്ക് ആ അറിവ് എത്തിച്ചു കൊടുക്കുകയും വേണം .

ഷെയര്‍ മാര്‍ക്കറ്റും മ്യൂച്ചല്‍ ഫണ്ടും ഇന്ന് വളരെ സാധ്യത കല്‍പിക്കപ്പെടുന്ന വരുമാന മാര്‍ഗങ്ങളാണ് . കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ ഇന്ത്യയിലെയും സൗദിയിലെയും അമേരിക്കയിലെയും ഷെയര്‍ മാര്‍ക്കറ്റ് വിപണി വളര്‍ച്ച കൈവരിച്ചു കൊണ്ടാണ് മുന്നേറുന്നത് , അതുകൊണ്ട് തന്നെ ശരീഅത് പിന്തുടരുന്ന കമ്പനികളില്‍ പണം നിക്ഷേപിക്കുന്നതും വരുമാന മാര്‍ഗമായി കാണുന്നതും നല്ലൊരു അവസരമായി കാണേണ്ടതുണ്ട്.

എന്നാല്‍ പല ആളുകളും ഡി മാറ്റ് അക്കൗണ്ട് ഓപ്പണ്‍ ചെയ്യുന്നതിലും ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപണം നടത്തുന്നതും വളരെ പ്രയാസമുള്ള നടപടിക്രമമാണ് എന്നാണ് ധരിച്ചിട്ടുള്ളത് , പക്ഷെ വളരെ ലളിതമായി ഏതൊരാള്‍ക്കും മനസിലാക്കാന്‍ കഴിയുന്ന രീതിയിലുള്ള നടപടിക്രമങ്ങളാണ് ഇതിനുള്ളത് , ആയതിനാല്‍ എല്ലാവരും ഈ രംഗത്തേക്ക് കടന്നു വരണമെന്നും നിക്ഷേപങ്ങള്‍ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .തുടര്‍ന്ന് നടന്ന ചോദ്യോത്തര സെഷനില്‍ സദസ്യര്‍ക്കുള്ള സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. അബ്ദുല്‍ റഷാദ് കരുമാര സ്വാഗതവും ശറഫുദ്ധീന്‍ മേപ്പാടി നന്ദിയും പറഞ്ഞു.


Content Highlights: saudi arabia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented