വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായി ജിദ്ദ നവോദയയുടെ കോടിയേരി അനുസ്മരണം


വൈകാരിക മുഹൂർത്തങ്ങൾക്ക് സാക്ഷിയായി ജിദ്ദ നവോദയയുടെ കോടിയേരി അനുസ്മരണം

ജിദ്ദ: അന്തരിച്ച സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനുള്ള ആദരസൂചകമായി ജിദ്ദ നവോദയ അനുശോചന യോഗം സംഘടിപ്പിച്ചു. പ്രവൃത്തി ദിവസം ആയിട്ടുകൂടി നൂറുകണക്കിന് ആളുകള്‍ യോഗസ്ലത്തേക്കു ഒഴുകി എത്തി. കോടിയേരിയുടെ ഫോട്ടോക്ക് മുന്‍പില്‍ രക്ത പുഷ്പങ്ങള്‍ അര്‍പ്പിച്ചുകൊണ്ടാണ് അനുശോചന യോഗം തുടങ്ങിയത്.

കോടിയേരിയുടെ മുമ്പത്തെ ജിദ്ദ സന്ദര്‍ശന വേളയിലെ അനുഭവങ്ങള്‍ പങ്കവച്ചുകൊണ്ടു നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം മുഖ്യപ്രഭാഷണം നടത്തി. എന്നും പ്രവര്‍ത്തകരെ ആവേശം കൊള്ളിച്ചിരുന്ന സംഘടനാ നേതാവായിരുന്നു കോടിയേരി എന്ന് അദ്ദേഹം അനുസ്മരിച്ചു.

ജിദ്ദയിലെ വിവിധ രാഷ്ട്രീയ സാംസ്‌കാരിക വ്യാവസായിക മേഖലയിലെ പ്രമുഖര്‍ അനുശോചന യോഗത്തില്‍ പങ്കെടുത്തു ദുശ്ശഖത്തില്‍ പങ്കുചേര്‍ന്നു. തിരൂരങ്ങാടി മുന്‍സിപ്പല്‍ ചെയര്‍മാനും കെ.എം.സി. സി നേതാവുമായ കെ.പി മുഹമ്മദ് കുട്ടി, ഒ.ഐ.സി.സി പ്രസിഡണ്ട് കെ.ടി.എ മുനീര്‍, അബീര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ആലുങ്ങല്‍ മുഹമ്മദ്, കെ.എം.സി.സി പ്രസിഡണ്ട് അഹമ്മദ് പാളയാട്ട്, ന്യൂ ഏജ് ഇന്ത്യ പ്രധിനിധി സത്താര്‍, ഐ.എം.സി.സി പ്രധിനിധി മുനീര്‍, ഷിഫാ ജിദ്ദ പോളിക്ലിനിക് ചെയര്‍മാന്‍ ഫാഇദ അബ്ദുള്‍റഹിമാന്‍,

അബീര്‍ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഡോക്ടര്‍ ജംഷീര്‍ അഹമ്മദ്, സിഫ് സെക്രട്ടറി നിസാം മമ്പാട്, അല്‍മാസ് പോളിക്ലിനിക് ഓപ്പറേഷന്‍ മാനേജര്‍ അയൂബ് മാഷ്, പ്രമുഖ ഗായകന്‍ മിര്‍സ ഷെരീഫ്, ഒ.ഐ.സി.സി ജനറല്‍ സെക്രട്ടറി സകീര്‍ ഹുസ്സൈന്‍, വിവിധ മാധ്യമ പ്രവര്‍ത്തകരായ ജലീല്‍ കണ്ണമംഗലം, കബീര്‍ കൊണ്ടോട്ടി, സാബിത്, സാദിഖ് അലി തൂവൂര്‍, ജാഫറലി പാലക്കോട്, ബിജു രാജ് രാമന്തളി, സമീക്ഷ ചെയര്‍മാന്‍ ഹംസ മദാരി, വിവിധ ജില്ലാ അസ്സോസിയേഷനുകളെ പ്രതിനിധീകരിച്ചു ഹിഫ്സുല്‍ റഹ്‌മാന്‍,

രാധാകൃഷ്ണന്‍, അജി കുമാര്‍, ഹുസൈന്‍, അലി റാവുത്തര്‍, ശ്രീജിത്ത് കണ്ണൂര്‍, യുസഫ് കോട്ട, നവോദയ രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോസ്, ആസിഫ്, സലാഹുദീന്‍, അബ്ുള്ള മുല്ലപ്പള്ളി, ശിഹാബ് എണ്ണപ്പാടം, മുഹമ്മദ്, മൊയ്ദീന്‍, ജലീല്‍, വനിതാ പ്രതിനിധികളായ നിഷ നൗഫല്‍, അനുപമ ബിജു രാജ്, ഹഫ്സത് മുസാഫിര്‍, സുശീല ജോസഫ്, ഏരിയ രക്ഷാധികാരികളായ അനസ് ബാവ, ഹരീന്ദ്രന്‍, ജുനൈസ്, നവോദയ കേന്ദ്ര ഏരിയ ഭാരവാഹികള്‍ തുടങ്ങിയര്‍ അനുശോചനം രേഖപ്പെടുത്തി.

നിരവധി പേര്‍ നവോദയ ആദരാഞ്ജലി ബുക്കില്‍ അനുശോചനം എഴുതി നല്‍കി. നവോദയ പ്രസിഡന്റ് കിസ്മത് മമ്പാടിന്റെ അദ്യക്ഷതയില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ നവോദയ ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ സ്വാഗതവും ട്രഷറര്‍ സി.എം അബ്ദുറഹിമാന്‍ നന്ദിയും പറഞ്ഞു.

Content Highlights: saudi arabia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022

Most Commented