തീര്‍ത്ഥാടകര്‍ക്ക് പെര്‍മിറ്റ് ഒരുക്കല്‍ ഉംറ സേവന കമ്പനികളുടെ ബാധ്യതയെന്ന് മന്ത്രാലയം


.

റിയാദ്: മക്കയിലെ വിശുദ്ധ ഹറമില്‍ ഉംറ നിര്‍വഹിക്കാനും, മദീനയിലെ റൗദയില്‍ പ്രാര്‍ത്ഥിക്കാനും ആഗ്രഹിക്കുന്ന തീര്‍ത്ഥാടകര്‍ക്കുള്ള അനുമതി ഒരുക്കിനല്‍കണ്ടത് എല്ലാ ഉംറ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ബാധ്യതയാണെന്ന് ഹജജ്, ഉംറ മന്ത്രാലയം അറിയിച്ചു.

തങ്ങളുടെ പെര്‍മിറ്റിലെ അംഗീകൃത സമയം അനുസരിച്ച് മക്കയിലെ ഹറമില്‍ തീര്‍ഥാടകര്‍ക്ക് ഉംറ ചെയ്യുവാനും മദീനയിലെ റൗദയില്‍ പ്രാര്‍ത്ഥിക്കാനുമുള്ള അവസരം ഉംറ കമ്പനികളും സ്ഥാപനങ്ങളും ഒരുക്കണമെന്നും മന്ത്രാലയം അറിയിച്ചു. മക്കയില്‍ താമസിക്കുന്ന സമയത്ത് ഉംറ ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് അതിനുള്ള സൗകര്യമൊരുക്കേണ്ടതും എല്ലാ ഉംറ കമ്പനികളും സ്ഥാപനങ്ങളും കടമയാണ്.

സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും വികസിപ്പിക്കുന്നതിനും തീര്‍ത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിനും തീര്‍ഥാടകര്‍ക്ക് സംയോജിതവും സമഗ്രവുമായ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിലും ഉംറ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പ്രാധാന്യവും മന്ത്രാലയം എടുത്തുപറഞ്ഞു.

സേവനങ്ങളുടെ ഗുണനിലവാരവും കമ്പനികളുടെ കടമകള്‍ നിറവേറ്റുന്നതിനുള്ള പ്രതിബദ്ധതയും ഓട്ടോമേറ്റഡ് മോണിറ്ററിംഗിലൂടെ തുടര്‍ച്ചയായി നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
ലംഘനങ്ങള്‍ നിരീക്ഷിക്കാനും സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായും നിയമലംഘകര്‍ക്കെതിരെ എല്ലാ നിയമപരമായ പ്രതിരോധ നടപടികളും സ്വീകരിക്കാനും ഹറമിനോടും പ്രവാചക പള്ളിയോടും ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന സോര്‍ട്ടിംഗ് സെന്ററുകളിലെ ഫീല്‍ഡ് ടീമുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രാലയം അറിയിച്ചു.

Content Highlights: saudi arabia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


train accident

1 min

കാല്‍തെറ്റിവീണ് പ്ലാറ്റ്‌ഫോമിനും കോച്ചിനും ഇടയില്‍ കുടുങ്ങി പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു

Dec 8, 2022

Most Commented