അന്താരാഷ്ട്ര പുസ്തകമേളയില്‍ വെച്ച് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു


ലോക കേരളസഭ അംഗം എം.എം നയീമിൽ നിന്നും കേളി കുടുംബ വേദി സെക്രട്ടറി സീബ കൂവോട് പുസ്തകങ്ങൾ ഏറ്റുവാങ്ങി പ്രകാശനം നിർവഹിക്കുന്നു

റിയാദ്: ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച 'മലയാള അക്ഷരമാല' യും 'മാംഗോ ബുക്ക് ഓഫ് ആല്‍ഫബെറ്റ്സ്' എന്നീ പുസ്തകങ്ങള്‍ റിയാദില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയില്‍ വെച്ച് പ്രകാശനം ചെയ്തു.

ഡി.സി ബുക്ക്‌സ് സ്റ്റാള്‍ ഋ41ല്‍ നടന്ന പ്രകാശന ചടങ്ങില്‍ മലയാള മിഷന്‍ സൗദി ചാപ്റ്റര്‍ പ്രസിഡന്റും ലോക കേരള സഭ അംഗവുമായ എം.എം നയീമില്‍ നിന്നും കേളി കുടുംബ വേദി സെക്രട്ടറിയും

മലയാള മിഷന്‍ റിയാദ് മേഖല സെക്രട്ടറിയും അധ്യാപികയുമായ സീബ കൂവോട് പുസ്തകം സ്വീകരിച്ചു. ഡി.സി ബുക്സ് കുട്ടികള്‍ക്കു വേണ്ടി തയ്യാറാക്കിയ അക്ഷരപാഠാവലികളാണ് 'മലയാള അക്ഷരമാല' യും 'മാംഗോ ബുക്ക് ഓഫ് ആല്‍ഫബെറ്റ്സും'.

ഒക്ടോബര്‍ 8 വരെയാണ് റിയാദ് സാംസ്‌കാരിക മന്ത്രാലയം ഒരുക്കുന്ന റിയാദ് അന്താരാഷ്ട്ര പുസ്തകമേള നടക്കുന്നത്. ഡി സി ബുക്‌സ് മാനേജിങ് പാര്‍ട്ടണര്‍ രവി ഡീസിയുടെ സാന്നിധ്യത്തില്‍ നടന്ന പ്രകാശന ചടങ്ങില്‍ കേളി ജോയിന്റ് ട്രഷറര്‍ സുനില്‍ സുകുമാരന്‍, കേന്ദ്ര കമ്മറ്റി അംഗം സതീഷ് കുമാര്‍ വളവില്‍,

സുലൈ രക്ഷാധികാരി കണ്‍വീനര്‍ അനിരുദ്ധന്‍, കുടുംബവേദി ട്രഷറര്‍ ശ്രീഷ സുകേഷ്, കടുംബവേദി സെക്രട്ടറിയറ്റ് അംഗങ്ങളായ സുകേഷ് കുമാര്‍, ജയരാജ്, കടുംബവേദി അംഗങ്ങളായ ഗീത ജയരാജ്, അനു സുനില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Content Highlights: saudi arabia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented