വന്‍ പ്രേക്ഷക സാന്നിധ്യം: താരങ്ങള്‍ നിറഞ്ഞാടി, കിയ റിയാദ് മുസരീസ് സ്റ്റാര്‍ നൈറ്റ് 2022


കിയ റിയാദ് മുസരീസ് സ്റ്റാർ നൈറ്റ് 2022 സാംസ്‌കാരിക സമ്മേളനം എഴുത്തുകാരനും വിദ്യാഭ്യാസ വിദഗ്ദനുമായ ഡോ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

റിയാദ്: റിയാദിലെ കൊടുങ്ങല്ലൂര്‍ നിവാസികളുടെ കൂട്ടായ്മ കിയ റിയാദ് സംഘടിപ്പിച്ച പെപ്പെര്‍ ട്രീ മുഖ്യ പ്രയോചകരായ മുസരീസ് സ്റ്റാര്‍ നൈറ്റ് 2022 ജനബാഹുല്യം കൊണ്ടും താരങ്ങളുടെ പ്രകടനത്താലും ശ്രദ്ധേയമായി. റിയാദ് അല്‍ ഹെയറിലുള്ള അല്‍ ഒവൈദ ഫാമില്‍ ഒരുക്കിയ പ്രത്യേക വേദിയില്‍ നാട്ടില്‍ നിന്ന് എത്തിയ കലാകാരന്മാരായ സിനിമാ പിന്നണി ഗായിക രഞ്ജിനി ജോസ്. നൃത്ത ചുവടുകളാല്‍ വിസ്മയം തീര്‍ത്ത നടിയും നര്‍ത്തകിയുമായ കൃഷ്ണപ്രഭ.

സദസ്സിനെ ഇളക്കിമറിച്ച നാടന്‍ പാട്ടിന്റെ രാജകുമാരി പ്രസീത ചാലക്കുടി, ഇമ്പമേറിയ പാട്ടുകള്‍ക്കൊപ്പം .ചടുല നൃത്ത ചുവുടുകളാല്‍ പ്രേക്ഷകരെ ഇളക്കിമറിച്ച കോഴിക്കോട് മനോജ് എന്നിവര്‍ മികച്ചപ്രകടനമാണ് കാഴ്ചവെച്ചത്. കിയ റിയാദ് ലോഞ്ചിങിനോടനുബന്ധിച്ചു സംഘടിപ്പിച്ച സാംസകാരിക സമ്മേളനം എഴുത്തുകാരനും വിദ്യാഭ്യാസ വിദഗ്ധനായ ഡോ. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കിയ പ്രസിഡന്റ് ബാബു കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു.

ആശംസകള്‍ നേര്‍ന്നുകൊണ്ട് ചെയര്‍മാന്‍ അബ്ദുല്‍ സലാം, സാമുഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരായ, ജോസഫ് അതിരുങ്കല്‍, ഇബ്രാഹിം സുബുഹാന്‍. മീഡിയ ഫോറം പ്രസിഡന്റ് ഷംനാദ് കരുനാഗപള്ളി, മൈമൂന അബ്ബാസ്. സൗദി ബിസിനസ്സ് വനിത സാറാ, .പെപ്പെര്‍ ട്രീ പി ആര്‍ ഓ ബദര്‍ അല്‍ ഒവൈദ്. സലിം കളക്കര. കേളി പ്രതിനിധി സുരേന്ദ്രന്‍ കൂട്ടായി. സുധീര്‍ കുമ്മിള്‍ (നവോദയ) അബ്ദുള്ള വല്ലാഞ്ചിറ (ഓഐ സിസി) യു പി മുസ്തഫ (കെ എം സി സി ) എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. സെക്രട്ടറി യഹിയ കൊടുങ്ങല്ലൂര്‍ സ്വാഗതവും ട്രഷറര്‍ അബ്ദുല്‍ സലാം വി എസ് നന്ദിയും പറഞ്ഞു, ഹിബ അബ്ദുല്‍ സലാമും ഷാരോണ്‍ ശരീഫും അവതാരകരായിരുന്നു

എട്ടു മണിയോടെ ആരംഭിച്ച പരിപാടി റിയാദിലെ കലാകാരന്മാരുടെ പാട്ടുകളോടെയാണ് അരങ്ങേറിയത്. കലാവിഭാഗം കണ്‍വീനര്‍ ലിജോ ജോണ്‍ നേതൃത്വം നല്‍കി, തുടര്‍ന്ന് കൊടുങ്ങല്ലൂരിന്റെ ചരിത്രം പറയുന്ന ഡോക്യൂമെന്ററി പ്രദര്‍ശിപ്പിച്ചു ഡോ. ഹണി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ റിയാദ് ഭാരതീയ കലാകേന്ദ്രം അവതരിപ്പിച്ച സ്വാഗത നൃത്താവിഷ്‌കാരത്തോടെ ആരംഭിച്ച മുസരീസ് കലാവിരുന്ന് ഏവരുടെയും ശ്രദ്ധ നേടി നര്‍ത്തകി കൃഷ്ണ പ്രഭയുടെ നൃത്തചുടുകള്‍ക്കു ദൃശ്യഭംഗി പകര്‍ന്ന് സിന്ധു സോമന്റെ നേതൃത്വത്തിലുള്ള ദേവിക നൃത്ത കലാക്ഷേത്രയിലെ കുട്ടികള്‍ ചുവടുവെച്ചത് കാണികള്‍ക്ക് നയനമനോഹാരിത സമ്മാനിച്ചു, മൂന്ന് മണിക്കൂര്‍ നീണ്ടു നിന്ന പരിപാടികള്‍ക്ക് അര്‍ദ്ധരാത്രിയിനഓടെയാണ് വിരാമമായത്.

ഷാനവാസ് പുന്നിലത്ത്. സൈഫ് റഹ്‌മാന്‍. ഹാഷിക് ആര്‍ കെ , ഷുക്കൂര്‍. മുസ്തഫ പുന്നിലത്ത് സനീഷ് ഷാജഹാന്‍ അബൂബക്കര്‍. രാജേഷ്. മെഹബൂബ്. ഷാജി മതിലകം. ബാബു നിസാര്‍. റഫീക്ക് നെസ്റ്റോ, ഷഫീര്‍ , സിയാം ,ഷഫീര്‍ എറിയാട് , പ്രകാശ്, ഷിയാസ് നെസ്റ്റോ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Content Highlights: saudi arabia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented