എല്ലാ തീര്‍ഥാടകര്‍ക്കും ഉംറ വിസ മൂന്ന് മാസത്തേക്ക് നീട്ടി


താഷ്‌കന്റ് സന്ദര്‍ശന വേളയില്‍ 'നുസുക്ക് പ്ളാറ്റ്ഫോ'മിന്റെ ഉപയോഗവും സേവനങ്ങളും വിവരിക്കവെയാണ് ഡോ. അല്‍-റബിയയുടെ പ്രഖ്യാപനം.

.

മക്ക: എല്ലാ രാജ്യങ്ങളിലെയും എല്ലാ ഉംറ തിര്‍ത്ഥാടകര്‍ക്കും ഉംറ വിസയില്‍ സൗദിയില്‍ തങ്ങാനുള്ള കാലാവധി ഒന്ന് മുതല്‍ മൂന്ന് മാസം വരെ നീട്ടിയതായി ഹജജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍-റബിയ പറഞ്ഞു. താഷ്‌കന്റ് സന്ദര്‍ശന വേളയില്‍ 'നുസുക്ക് പ്ളാറ്റ്ഫോ'മിന്റെ ഉപയോഗവും സേവനങ്ങളും വിവരിക്കവെയാണ് ഡോ. അല്‍-റബിയയുടെ ഇത്സംബന്ധമായി അറിയിച്ചത്. താഷ്‌കന്റില്‍ ദ്വിദിന ഔദ്യോഗിക സന്ദര്‍ശനത്തിനിനെത്തിയതായിരുന്നു അദ്ദേഹം. ഡോ. അല്‍-റബിയ ഉസ്ബെക്കിസ്ഥാന്‍ പ്രസിഡന്റ് ഷവ്കത് മിര്‍സിയോവുമായി കൂടികാഴ്ച നടത്തി.

തിരുഗേഹങ്ങളുടെ സേവകന്‍ സര്‍മാന്‍ രാജാവിന്റേയും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെയും, ആശംസകളും മന്ത്രി ഡോ. അല്‍-റബിയ കൈമാറി. പ്രസിഡന്റ് മിര്‍സിയോവിനും ഉസ്ബെക്ക് സര്‍ക്കാരിനും ജനങ്ങള്‍ക്കും ആശംസകള്‍ കൈമാറുന്നതോടൊപ്പം കൂടുതല്‍ വളര്‍ച്ചയും അഭിവൃതിയും ഉണ്ടാവട്ടെ എന്നും ഡോ. അല്‍-റബിയ പറഞ്ഞു.

റിപ്പബ്ലിക്ക് സാക്ഷ്യം വഹിക്കുന്ന നിലവിലുള്ള പരിഷ്‌കാരങ്ങളുടെ വെളിച്ചത്തില്‍ ഉസ്ബെക്കിസ്ഥാന് അഭിവൃദ്ധി ആശംസിച്ച്, സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ വിപുലീകരണമാണെന്നും വിവിധ മേഖലകളില്‍ നിരവധി സഹകരണ കരാറുകള്‍ക്ക് കാരണമാകുമെന്നും അല്‍-റബിയ പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറുകളില്‍ പ്രാഥമികമായും ഇസ്ലാമിനെയും മുസ്ലിംകളെയും സേവിക്കുന്നതിലും ഉംറ തീര്‍ഥാടകുടെ നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിലും നേതൃത്വത്തിന്റെ മഹത്തായ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നവയാണ്.കോവിഡ് -19 നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിന് ശേഷം ഏകദേശം 12,000 ഉസ്ബെക്ക് തീര്‍ഥാടകര്‍ ഹജജ് സീണണില്‍ എത്തിയതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം കഴിഞ്ഞ രണ്ട് മാസത്തിനിടെ ഉസ്ബെക്കിസ്ഥാനില്‍ നിന്ന് 36,000-ത്തിലധികം ആളുകള്‍ ഉംറ നിര്‍വഹിച്ചു. ഇവരില്‍ ഭൂരിഭാഗവും മദീന സന്ദര്‍ശിക്കുകയും അല്‍-റൗദ അല്‍-ഷരീഫയില്‍ പ്രാര്‍ത്ഥിക്കുകയും മദീനയിലെ മതപരവും ചരിത്രപരവുമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു.

വിവിധ മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കുന്നതിനും ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധം വികസിപ്പിക്കുന്നതിനുമുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വിവിധ ഉദ്യോഗസ്ഥരുമായി നിരവധി കൂടിക്കാഴ്ചകള്‍ നടത്തുവാന്‍ അല്‍-റബിയയുടെ സന്ദര്‍ശനം സാക്ഷ്യം വഹിച്ചു.

നൂസുക് പ്ളാറ്റ്ഫോമിലൂടെ വിസിറ്റ്, ഉംറ വിസകള്‍ എളുപ്പത്തിലും വേഗത്തില്‍ ലഷ്യമാക്കാവുന്ന ഇലക്ട്രോണിക് രീതികള്‍ ഉദ്യോഗസ്ഥര്‍ക്ക് പരിചയപ്പെടുത്താന്‍ അല്‍-റബിയയുടെ സന്ദര്‍നം സഹായകമായി.
വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന്റെയും ആഴത്തില്‍ വേരൂന്നിയ ഉഭയകക്ഷി ബന്ധത്തിന് ഊന്നല്‍ നല്‍കുന്നതിന്റെയും ഭാഗമായി മന്ത്രി നിരവധി ഉസ്ബെക്ക് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.

ഉസ്ബെക്കില്‍നിന്നും ഉംറ നിര്‍വഹിക്കുന്നവര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും സന്ദര്‍ശന വേളയിലെ ചര്‍ച്ചകള്‍ അവലോകനം ചെയ്തു.ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളും ചര്‍ച്ചചെയ്തു.

Content Highlights: saudi arabia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented