ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഐ.പി.ഡബ്‌ള്യു.എഫ് സൈക്കിള്‍ റാലി സംഘടിപ്പിച്ചു


ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഐ.പി.ഡബ്‌ള്യു.എഫ് സൈക്കിൾ റാലി സംഘടിപ്പിച്ചു

ജിദ്ദ: ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിനു കീഴിലുള്ള ഇന്ത്യന്‍ പിര്‍ഗ്രിംസ് വെല്‍ഫെയര്‍ ഫോറം (ഐ.പി.ഡബ്ള്യു.എഫ്) ഇന്ത്യയുടെ രാഷ്ട്ര പിതാവായിരുന്ന മഹാത്മാഗന്ധിജിയുടെ ജന്മദിനത്തോടനുബന്ധിച്ച് സൈക്കിള്‍ റാലി സംഘടിപ്പിച്ചു.'ബാപ്പു' എന്ന് എല്ലാവരും സ്നേഹത്തോടെ വിളിച്ചിരുന്ന ഗാന്ധിജിയുടെ 153ാം ജയന്തി ദിനത്തില്‍ സൈക്കിള്‍ റാലിയോടൊപ്പം ഡോക്യൂമെന്ററി പ്രദര്‍ശിപ്പിച്ചുമാണ് പരസ്പരം ഒത്തുചേര്‍ന്ന് ഗാന്ധി സ്മരണ പങ്കുവെച്ചത്.

പരിപാടിയില്‍ കോണ്‍സുല്‍ ഹജജ് മുഹമ്മദ് ഹാഷിംത് മുഖ്യാതിഥിയായിരുന്നു. ബ്രിട്ടീഷുക്കാരുടെ ഭരണത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ ഗാന്ധിജിയും അദ്ദേഹത്തിന്റെ അനുയായികളും അനുഭവിച്ച ത്യാഗത്തെയും സഹനത്തെയും സ്മരിച്ചുകൊണ്ടാണ് ഗാന്ധി ജയന്തി ആഘോഷിച്ചത്.

ഇന്ത്യയുടെ മോചനത്തിനായി അഹിംസയുടെ പാത സ്വീകരിക്കാന്‍ ദശലക്ഷക്കണക്കിന് ആളുകളെ അദ്ദേഹം പ്രചോദിപ്പിച്ചു. 1869 ഒക്ടോബര്‍ 2 ന് ഗുജറാത്തിലെ പോര്‍ബന്തറില്‍ ജനിച്ച ഗാന്ധി, കൗമാരപ്രായം മുതല്‍ ലോകത്തില്‍ ഒരു മാറ്റമുണ്ടാക്കാന്‍ ശ്രമിച്ചു. ചടങ്ങില്‍ സംബന്ധിച്ച പ്രാസംഗികര്‍ സ്മരണ പുതുക്കി.

നല്ല ആരോഗ്യം നിലവിര്‍ത്തുക എന്ന മുദ്രാവാക്യവുമായി ഐ.പി.ഡബ്ളിയു.എഫിന്റെ നേതൃത്വത്തിലുള്ള സൈക്കിളിംഗ് ക്ലബിന്റെ രണ്ടാം വാര്‍ഷികം കൂടി പരിഗണിച്ച് സൈക്കിളിംഗ് റാലി സംഘടിപ്പിച്ചു. വെള്ള നിറത്തിലുള്ള പ്രത്യേക ടീഷര്‍ട്ടും തൊപ്പിയും ധരിച്ച് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍നിന്നും ഒന്നരകിലോമീറ്ററോളം ദുരത്തേക്കും തിരിച്ചുമാണ് സൈക്കിള്‍ റാലി നടത്തിയത്.

സൈക്കിള്‍ റാലിയില്‍ ഹജജ് കോണ്‍സുലറും, ഐ.പി.ഡബ്ളിയു.എഫ് പ്രവര്‍ത്തകരും അണിനിരന്നു. പരിപാടിക്ക് ഐ.പി.ഡബ്ളിയു.എഫിന്റെ ഭാരവാഹികളായ അയ്യൂബ് അബ്ദുല്‍ ഹക്കീം(പ്രസിഡന്റ്), നാസിര്‍ കുര്‍ഷിദ്(ജനറല്‍ സെക്രട്ടറി) എന്നിവര്‍ നേതൃത്വം നല്‍കി. സൈആന്‍ ഖമര്‍ സദ ഖുര്‍ആന്‍ പാരായണം നടത്തി. അബ്ദുല്‍ അഹദ് സൈക്കിളുകള്‍ ഒരുക്കി.

Content Highlights: saudi arabia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


sreenijan mla, sabu m jacob

2 min

ട്വന്‍റി-20 അംഗങ്ങള്‍ വേദി വിട്ടത് പാര്‍ട്ടി നിലപാട്; ജാതീയമായ വേര്‍തിരിവില്ലെന്ന് സാബു എം. ജേക്കബ്

Dec 9, 2022

Most Commented