കെ.പി.എം കുട്ടി പുളിയക്കോട് ജിദ്ദയില്‍ നിര്യാതനായി


കെ.പി.എം കുട്ടി പുളിയക്കോട്

ജിദ്ദ: പൊതുപ്രവര്‍ത്തകനും സുന്നി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും മുന്‍നിര പ്രവര്‍ത്തകനുമായിരുന്ന കെ.പി മുഹമ്മദ് കുട്ടി മൗലവി എന്ന കെ.പി.എം കുട്ടി പുളിയക്കോട് (66) ജിദ്ദയില്‍ നിര്യാതനായി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നു കഴിഞ്ഞ ദിവസം ജിദ്ദയിലെ കിംഗ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ മരണമടയുകയായിരുന്നു.

42 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന കെ.പി 1979-ലാണ് ജിദ്ദയില്‍ എത്തിയത്. സുന്നി മര്‍ക്കസ്, എസ്.വൈ.എസ് സംഘടനകളുടെ രൂപീകരണത്തില്‍ മുഖ്യപങ്ക് വഹിച്ചതോടൊപ്പം സൗദിയുടെ വിവിധ ഭാഗങ്ങളില്‍ അതിന്റെ പ്രചാരണമെത്തിച്ചു. നാട്ടില്‍നിന്ന് ജോലിതേടി എത്തുന്നവരെ ജിദ്ദയിലെ ജാമിഅയിലുള്ള തന്റെ റൂമില്‍ സ്വീകരിച്ച കെ.പി താമസിക്കാനുള്ള സൗകര്യമേര്‍പ്പെടുത്തുകയും സ്പോണ്‍സര്‍മാരെ കണ്ടെത്തി ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തു.

കിഴിശ്ശേരിയിലെ 'മജ്മഅ ഇസ്സത്തുല്‍ ഇസ്ലാം' കോംപ്ളക്സ് പടുത്തുയര്‍ത്തിയതില്‍ മുഖ്യപങ്ക് വഹിച്ചു. മരണം വരെ ഇസ്സത്തിന്റെ എല്ലാമെല്ലാമായി കെ.പി വര്‍ത്തിച്ചു.കരുവാരക്കുണ്ട്, പാലക്കുറ്റി (കൊടുവള്ളി), കോടങ്ങാട് എന്നീ ദര്‍സുകളില്‍ പഠിച്ചു. സൂഫിവര്യനായ മര്‍ഹൂം സി.എസ് മൊയ്തീന്‍കുട്ടി മുസ്ലിയാര്‍ ചുള്ളിക്കോട്, മര്‍ഹൂം ഉണ്ണിമോയീന്‍ ഹാജി ഉഗ്രപുരം, മര്‍ഹൂം സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ എന്നിവരാണ് പ്രധാന ഗുരുനാഥര്‍.

പുളിയക്കോട് മേല്‍മുറിയിലെ പൗരപ്രധാനിയായിരുന്ന മര്‍ഹൂം കെ.പി. ആലികുട്ടി ഹാജിയാണ് പിതാവ്. സഹധര്‍മ്മിണി: മുണ്ടംപറമ്പ് നരിക്കമ്പുറത്ത് ആമിനക്കുട്ടി.
ഷൗക്കത്ത് അലി (സൗദി), സഫിയ, ഉമ്മുസല്‍മ, ഫൗസി മുഹമ്മദ് എന്നിവര്‍ മക്കളും ഹാഫിള് അഹമ്മദ് മുഹ്യുദ്ദീന്‍ സഖാഫി, എ.പി. ഇബ്റാഹീം സഖാഫി അല്‍ അസ്ഹരി എന്നിവര്‍ ജാമാതാക്കളുമാണ്.

കെ.പി. മൊയ്തീന്‍കുട്ടി ഫൈസി, കേരള മുസ്ലിം ജമാഅത്ത് പ്രവര്‍ത്തകരായ കെ.പി ഇബ്റാഹീം ഹാജി (കെ.പി ബുക്സ് ഉടമ), കെ.പി. അബ്ദുറഹ്‌മാന്‍, കെ.പി സുലൈമാന്‍ എന്നിവരാണ് സഹോദരങ്ങള്‍. മൃദേഹം സൗദിയില്‍തന്നെ ഖബറടക്കുവാനുള്ള ഒരുക്കങ്ങള്‍ നടത്തിവരുന്നു.

Content Highlights: saudi arabia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented