ഗാര്‍ഹിക തൊഴിലാളികള്‍ സൗദിയിലെത്തുമ്പോള്‍ സ്വീകരിക്കേണ്ടത് റിക്രൂട്ട്മെന്റ് ഓഫീസുകള്‍: ജവാസാത്ത്


ജാഫറലി പാലക്കോട്

.

റിയാദ്: ഗാര്‍ഹിക തൊഴിലാളികള്‍ പുതിയ വിസയില്‍ സൗദി അറേബ്യയില്‍ ആദ്യമായി ജോലിക്ക് എത്തുമ്പോള്‍ അവരെ സ്വീകരിക്കുന്നത് റിക്രൂട്ട്മെന്റ് ഓഫീസുകളുടെ ഉത്തരവാദിത്തമാണെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് (ജവാസത്ത്). അതേസമയം സൗദി അറേബ്യയില്‍ നിന്ന് എക്സിറ്റ്, റീ എന്‍ട്രി വിസയില്‍ മടങ്ങിയെത്തിയ വീട്ടുജോലിക്കാരെ സ്വീകരിക്കേണ്ട ഉത്തരവാദിത്തം തൊഴിലുടമയ്ക്കാണെന്നും പാസ്പോര്‍ട്ട് വിഭാഗം (ജവാസാത്ത്) വ്യക്തമാക്കിയിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവുമായി (എംഎച്ച്ആര്‍എസ്ഡി) ബന്ധപ്പെടാന്‍ ജവാസാത്ത് അറിയിച്ചു. സൗദി അറേബ്യയില്‍ ജോലിക്ക് എത്തുന്ന വീട്ടുജോലിക്കാരായ സ്ത്രീകളെ സ്വീകരിക്കാന്‍ ബന്ധപ്പെട്ട മറ്റുള്ളവരെ അധികാരപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഗുണഭോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചറായ ഒരു ഇലക്ട്രോണിക് ഓതറൈസേഷന്‍ സേവനം ആഭ്യന്തര മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. റിയാദിലെ കിംഗ് ഖാലിദ്, ദമാമിലെ കിംഗ് ഫഹദ്, ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ്, മദീനയിലെ പ്രിന്‍സ് മുഹമ്മദ് എന്നീ നാല് വിമാനത്താവളങ്ങളില്‍ ഇ-ഓതറൈസേഷന്‍ സേവനം ലഭ്യമാണെന്ന് അബ്ഷിര്‍ പ്ളാറ്റ്ഫോം വെളിപ്പെടുത്തി. ഇഷ്യൂ ചെയ്ത തീയതി മുതല്‍ 30 ദിവസത്തേക്ക് മാത്രമേ ഇലക്ട്രോണിക്ക് ഓതറൈസേഷന്‍ സേവന കാലയളവ് നിലനില്‍ക്കുകയുള്ളു. അംഗീകാര കാലയളവില്‍ എപ്പോള്‍ വേണമെങ്കിലും ഇലക്ട്രോണിക്ക് ഓതറൈസേഷന്‍ സേവനം റദ്ദാക്കാന്‍ കഴിയുമെന്നും മന്ത്രാലയം കൂടിച്ചേര്‍ത്തു. പ്രസ്തുത സേവനം ആഭ്യന്തര മന്ത്രാലയത്തിന്റെ നിബന്ധനകള്‍ക്ക് അനുസൃതമായിട്ടായിരിക്കും.

Content Highlights: saudi arabia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022

Most Commented