കലാപാഹ്വാനം നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണം: ജിദ്ദ എസ്.ഐ.സി 


ജിദ്ദ: മലപ്പുറം ജില്ല പഞ്ചായത്ത് വാരിയന്‍കുന്നന്‍ സ്മാരകം നിര്‍മിക്കുന്നതിനെതിരെ ഹിന്ദു ഐക്യവേദി നടത്തിയ പരിപാടിയില്‍ പ്രസിഡന്റ് ശശികല നടത്തിയ വിദ്വേഷ പ്രസംഗം കലാപാഹ്വാനമാണെന്നും അതിഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നതിനാല്‍ അതിനെതിരെ സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിക്കണമെന്നും സമസ്ത ഇസ്ലാമിക് സെന്റര്‍ ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. മലപ്പുറം ജില്ലയില്‍ നിലനില്‍ക്കുന്ന സമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാന്‍ വേണ്ടി സംഘ്പരിവാര്‍ മനഃപൂര്‍വം വിദ്വേഷ പ്രസംഗവും പ്രകോപനവും സൃഷ്ടിക്കുകയാണെന്നും അതിനാല്‍ ഇതിനെതിരെ അധികൃതര്‍ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും എസ് ഐ സി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

വാരിയന്‍കുന്നന്‍ സ്മാരകം നിര്‍മിക്കുന്നത് മലപ്പുറത്തെ ഹിന്ദുക്കളെ അവഹേളിക്കാനാണെന്ന പ്രസ്താവന തീര്‍ത്തും തെറ്റാണ്. ചരിത്ര പുരുഷന്മാര്‍ക്ക് സ്മാരകം പണിയുക എന്നത് മലപ്പുറത്ത് മാത്രമല്ല, എല്ലായിടത്തും ഉള്ളതാണ്. മത സൗഹര്‍ദ്ദത്തിലും പരസ്പര സ്നേഹത്തിലും മുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറം രാജ്യത്തിനു തന്നെ മാതൃകയാണ്.

ഇതുമായി ബന്ധപ്പെടുത്തി പാണക്കാട് സയ്യിദ് കുടുംബത്തെ അവഹേളിച്ചത് അങ്ങേയറ്റം അപലപനീയമാണ്. കേരളത്തിലെ വിവിധ ജന വിഭാഗങ്ങള്‍ക്കിടയില്‍ പരസ്പര സ്നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെ പാണക്കാട് തങ്ങള്‍ കുടുംബം നിര്‍വഹിച്ച പങ്ക് വളരെ വലുതാണ്. കേരളത്തിന്റെ സവിശേഷമായ സാമുദായിക സൗഹൃദം നിലനിര്‍ത്തുന്നതില്‍ പൂര്‍വ്വീകരായ മമ്പുറം തങ്ങള്‍, ബഫഖി തങ്ങള്‍ ഉള്‍പ്പെടെയുള്ള സയ്യിദുമാര്‍ വഹിച്ച പങ്ക് ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല.

പരസ്യമായി വര്‍ഗീയ വിദ്വേഷ പ്രസംഗം നടത്തി നാട്ടില്‍ നിലനില്‍ക്കുന്ന സൗഹാര്‍ദ്ദവും മൈത്രിയും തകര്‍ക്കാന്‍ ശ്രമിക്കുന്ന ശശികല ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷ ഉറപ്പ് വരുത്തണമെന്നും നിയമം നടപ്പാക്കുന്നതില്‍ അധികൃതര്‍ ന്യൂനപക്ഷ - ഭൂരിപക്ഷ വിവേചനം കാണിക്കാന്‍ പാടില്ലെന്നും ജിദ്ദ എസ്.ഐ.സി പ്രസിഡന്റ് സയ്യിദ് അന്‍വര്‍ തങ്ങള്‍ കല്‍പകഞ്ചേരി, ജനറല്‍ സെക്രട്ടറി അബൂബക്കര്‍ ദാരിമി ആലമ്പാടി, ട്രഷറര്‍ മൊയ്ദീന്‍കുട്ടി ഫൈസി പന്തല്ലൂര്‍, ചെയര്‍മാന്‍ നജ്മുദ്ദീന്‍ ഹുദവി കൊണ്ടോട്ടി എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Content Highlights: saudi arabia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented