സൗദിയുടെ പുതിയ എയര്‍ലൈന്‍സിന് 'റിഅ' എന്ന് പേരിട്ടേക്കാമെന്ന് റിപ്പോര്‍ട്ട്


ജാഫറലി പാലക്കോട്

.

ജിദ്ദ: സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് നേതൃത്വം നല്‍കുന്നതും, മേഖലയിലെ നിരവധിപേര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ എയര്‍ലൈന്‍സിന് 'റിഅ'' എന്ന് പേരിട്ടേക്കുമെന്ന് പുതിയ റിപ്പോര്‍ട്ട്. വിശ്വാസ്യയോഗ്യമായ വൃത്തങ്ങളെ ഉദ്ധരിച്ച് 'അറേബ്യന്‍ ബിസിനസ്സ്'' ആണ് സൗദിയുടെ പുതിയ വിമാനക്കമ്പനിയുടെ പേര് 'റിഅ'' ആയിരിക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്തത്.

കോടിക്കണക്കിന് ഡോളറിന്റെ പുതിയ അന്താരാഷ്ട്ര എയര്‍ലൈന്‍ സൗദി അറേബ്യയുടെ രണ്ടാമത്തെ ദേശീയ വിമാനക്കമ്പനിയായി മാറുകയും, റിയാദ് ആസ്ഥാനമാക്കുകയും ചെയ്യും. നിലവിലെ ദേശീയ വിമാനക്കമ്പനിയായ സൗദിയ ജിദ്ദ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. എമിറേറ്റ്സ് സമയക്രമത്തിന്റെ നാലിലൊന്ന് സമയത്തിനുള്ളില്‍ ചെയ്തത് ചെയ്യാന്‍ പുതിയ എയര്‍ലൈന്‍ ലക്ഷ്യമിടുന്നു. വ്യോമയാന ചരിത്രത്തില്‍ ഇത് അഭൂതപൂര്‍വമായിരിക്കും. പുതിയ എയര്‍ലൈന്‍ ഇതുവരെ ഒരു സിഇഒയെ നിയമിച്ചിട്ടില്ല, എന്നിരുന്നാലും സങ്കല്‍പ്പിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല സേവനങ്ങള്‍ നല്‍കാനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2030 ഓടെ 30 ദശലക്ഷം അന്താരാഷ്ട്ര ട്രാന്‍സിറ്റ് യാത്രക്കാരെയാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. ഇപ്പോള്‍ നാല് ദശലക്ഷത്തില്‍ താഴെ യാത്രക്കാരെയാണ് സേവിക്കുന്നത്. യൂറോപ്പ്, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളില്‍ 30 ബില്യണ്‍ ഡോളര്‍ നിക്ഷേപം ആവശ്യമായി വരുന്ന ആഗോളതലത്തില്‍ 150-ലധികം റൂട്ടുകളില്‍ പുതിയ കാരിയര്‍ സേവനം ചെയ്യുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.നിലവില്‍, സൗദി അറേബ്യയിലേക്കുള്ള മൊത്തം വിമാന ഗതാഗതത്തിന്റെ 60 ശതമാനവും മിഡില്‍ ഈസ്റ്റില്‍ നിന്നാണ്. ഏഷ്യ-പസഫിക് സെക്ടറില്‍ ഏകദേശം 20 ശതമാനവും ആഫ്രിക്കന്‍ സെക്ടറില്‍ വെറും 10 ശതമാനവുമാണ്.കഴിഞ്ഞ മെയ് മാസത്തില്‍ സൗദി അറേബ്യ 250 നേരിട്ടുള്ള സെക്ടറിലേക്ക് വ്യോമയാന സേവനം പ്രഖ്യാപിച്ചിരുന്നു. ട്രാഫിക് മൂന്നിരട്ടിയാക്കുകയും ചെയ്തിരുന്നു.

സൗദി സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും ടൂറിസം വര്‍ദ്ധിപ്പിക്കാനും എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കാനുമുള്ള ഗവണ്‍മെന്റിന്റെ പദ്ധതിയുടെ ഭാഗമായാണ് ദേശീയ വിമാനക്കമ്പനിയായ സൗദിയയ്ക്കൊപ്പം പുതിയ എയര്‍ലൈന്‍സിനെ കുടെ അവതരിപ്പിക്കുന്നത്.

Content Highlights: saudi arabia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


ശശി തരൂർ,മല്ലികാർജുൻ ഖാർഗേ

2 min

ട്വിസ്റ്റ്; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്ക്

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented