ഡൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിന് പ്രവാസികള്‍ക്ക് സ്പോണ്‍സറുടെ അനുമതി നിര്‍ബന്ധമാക്കി


ജാഫറലി പാലക്കോട്

.

റിയാദ്: സൗദി അറേബ്യയിലുള്ള വിദേശികള്‍ക്ക് ഡൈവിംഗ് ലൈസന്‍സ് നല്‍കുന്നതിന് സ്പോണ്‍സറുടെ അംഗീകാരം ഒരു മുന്‍വ്യവസ്ഥയാണെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിലെ ഉറവിടങ്ങള്‍ അറിയിച്ചു. മന്ത്രാലയം പുറപ്പെടുവിച്ച വിവരമനുസരിച്ച്, ഡൈവിംഗ് പരിശീലന കേന്ദ്രങ്ങളിലൊന്നില്‍ നിന്നുള്ള ലൈസിന്‍സടക്കമാണ് ഡൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കേണ്ടത്.

ഡൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ കേന്ദ്രത്തില്‍ നിന്നുള്ള ഡൈവിംഗ് ലൈസന്‍സിന്റെ പകര്‍പ്പുകള്‍ക്കൊപ്പം ഇഖാമയും സമര്‍പ്പിക്കണം. അപേക്ഷകര്‍ അപേക്ഷാ ഫോറം പൂരിപ്പിച്ച് മെഡിക്കല്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റും ഒപ്പം സമര്‍പ്പിക്കണമെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
ഡൈവിംഗ് പരിശീലന കേന്ദ്രങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള നിയന്ത്രണങ്ങളും മന്ത്രാലയം പുറത്തിറക്കി. ദേശീയ ഐഡന്റിറ്റിയുടെ ഒരു പകര്‍പ്പ്, ഒരു ടൈറ്റില്‍ ഡീഡ് അല്ലെങ്കില്‍ സൈറ്റിന്റെ പാട്ടക്കരാര്‍, മുനിസിപ്പല്‍ ലൈസന്‍സ്, ഇന്‍സ്ട്രക്ടര്‍മാര്‍ക്കുള്ള സാക്ഷ്യപ്പെടുത്തിയ ഡൈവിംഗ് ഇന്‍സ്ട്രക്ടര്‍ ലൈസന്‍സ്, കൊമേഴ്സ്യല്‍ രജിസ്റ്റര്‍ എന്നിവയ്ക്കൊപ്പം അപേക്ഷ കേന്ദ്രം സ്ഥാപിക്കുന്നതിന് അനുമതി തേടി ബന്ധപ്പെട്ട അധികൃതര്‍ക്ക് അയച്ചു കൊടുക്കണം.

പരിശീലന കേന്ദ്രത്തിലെ സുരക്ഷാ ഉപകരണങ്ങളുടെയും പരിശീലന ഉപകരണങ്ങളുടെയും പരിശോധന ഉള്‍പ്പെടുന്ന സാങ്കേതിക ഫിറ്റ്നസ് റിപ്പോര്‍ട്ടും ഡൈവിംഗ് പരിശീലന കേന്ദ്രത്തിന് ലൈസന്‍സ് ലഭിക്കുന്നതിനായി സമര്‍പ്പിക്കണമെന്നും ചട്ടങ്ങള്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

Content Highlights: saudi arabia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented