ഹറമിലെത്തുന്ന വനിതാ തീര്‍ത്ഥാടകര്‍ക്ക് കുടകള്‍ വിതരണം ചെയ്യും


പ്രതീകാത്മക ചിത്രം

മക്ക: ഹറമിലെത്തുന്ന വനിതാ തീര്‍ത്ഥാടകര്‍ക്കായി കുടകള്‍ നല്‍കും. ശക്തമായ സൂര്യതാപത്തില്‍നിന്നും വിശ്വാസികള്‍ക്ക് സംരക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് കുടകള്‍ വിതരണം ചെയ്യുന്നത്. സാമൂഹിക സേവനങ്ങളുടെയും വനിതാ സന്നദ്ധ പ്രവര്‍ത്തനങ്ങളുടെയും വകുപ്പിനെ പ്രതിനിധീകരിച്ച് വനിതാ സാമൂഹിക, സന്നദ്ധ, മാനുഷിക സേവനങ്ങള്‍ക്കായുള്ള സഹായ ഏജന്‍സിയുടെ നേതൃത്വത്തിലാണ് കുടകള്‍ വിതരണം ചെയ്യുന്നത്.

ആത്മീയ പരിവേഷത്തില്‍ മതാഫില്‍ തീര്‍ത്ഥാടകര്‍ പുണ്യ കര്‍മങ്ങള്‍ നടത്തുമ്പോള്‍ കടുത്ത വെയിലില്‍ നിന്ന് അവരെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് വനിതാ സാമൂഹിക, സന്നദ്ധ, മാനുഷിക സേവനങ്ങള്‍ക്കായുള്ള അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. അബീര്‍ ബിന്‍ മുഹമ്മദ് അല്‍-ജുഫൈര്‍ വിശദീകരിച്ചു. ഹറമിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഏജന്‍സിയുടെ കീഴിലുള്ള ജീവനക്കാര്‍ തീര്‍ത്ഥാടകര്‍ക്ക് സ്നേഹരൂപേണയാണ് കുടകള്‍ വിതരണം ചെയ്യുന്നത്.

ഇരുഹറമുകളുടെ അനുഗ്രഹീതമായ സന്ദേശം ലോകത്തിന് മുന്നില്‍ എത്തിക്കുന്നതിന് സൗദി ഭരണാധികാരികളുടെ ആഗ്രഹമനുസരിച്ചും സ്ത്രീകള്‍ക്കായി നല്‍കുന്ന സേവന സംവിധാനം മെച്ചപ്പെടുത്താനുമാണ് ഇത്തരം മാനുഷിക കൂട്ടായ്മകള്‍ ലക്ഷ്യമിടുന്നതെന്ന് ഡോ. അബീര്‍ ബിന്‍ മുഹമ്മദ് അല്‍-ജുഫൈര്‍ ചൂണ്ടിക്കാട്ടി.

Content Highlights: saudi arabia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented