കേളി അസീസിയ ഏരിയ സെമിനാർ മലാസ് ഏരിയ സെക്രട്ടറി സജിത്ത് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: മാധ്യമങ്ങളും ജനാധിപത്യവും എന്ന വിഷയത്തില്‍ കേളി അസീസിയ ഏരിയ സെമിനാര്‍ സംഘടിപ്പിച്ചു. ആറാമത് അസീസിയ ഏരിയ സമ്മേളനത്തോടനുബന്ധിച്ചാണ് സെമിനാര്‍ നടത്തിയത്. കേളിയുടെ പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായാണ് വിവിധ ഏരിയ സമ്മേളനങ്ങള്‍ നടക്കുന്നത്.
അസീസിയ ഗ്രേറ്റ് ഇന്റര്‍ നാഷണല്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ കേളി അല്ഹയര് യൂണിറ്റ് സെക്രട്ടറി ഷിബു സെബാസ്റ്റ്യന്‍ ആമുഖ പ്രഭാഷണവും, മലാസ് ഏരിയ സെക്രട്ടറി സജിത്ത് ഉദ്ഘാടനവും നിര്‍വ്വഹിച്ചു. അസീസിയ രക്ഷാധികാരി കണ്‍വീനര്‍ ഹസ്സന് പുന്നയൂര്‍ മോഡറേറ്ററായി.
ജനാധിപത്യത്തിന്റെ നാലാം തൂണില്‍ വിള്ളല്‍ വീണിരിക്കുന്നെന്നും തെറ്റായ വാര്‍ത്തകള്‍ നല്‍കിയും, വിശ്വാസ്യത ഇല്ലാത്തവരുടെ ജല്പനങ്ങള് ബ്രെക്കിങ് ന്യൂസായി നല്‍കിയും തെറ്റായ വാര്‍ത്തകളാണെന്ന ബോധ്യത്തിലും നിര്‍ലജ്ജം വ്യാജ പ്രചരണങ്ങള്‍ തുടര്‍ന്നും മാധ്യമങ്ങളുടെ വിശ്വാസ്യത തകര്‍ത്തു കൊണ്ടിരിക്കുകയാണെന്നും, വിശ്വാസ്യത വീണ്ടുക്കാന്‍ സ്വയം തിരുത്തുകയാണ് വേണ്ടതെന്നും സജിത് ഉദ്ഘാടന പ്രസംഗത്തില്‍ അഭിപ്രയപ്പെട്ടു.
സാമൂഹ്യ മാധ്യമങ്ങളുടെ ഇടപെടല്‍ ഒരു പരിധിവരെ മാധ്യമങ്ങളുടെ അജണ്ട തുറന്നു കാട്ടുന്നതില്‍ വിജയിക്കുന്നുണ്ടെന്നും, ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന പ്രവണതയാണ് ഈ കാലഘട്ടത്തില്‍ മാധ്യമങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നതെന്നും സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
കേളി ഏരിയാ കമ്മിറ്റി അംഗം ഷാജി റസാഖ് പ്രബന്ധം അവതരിപ്പിച്ചു. ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ അലി പട്ടാമ്പി, ലജീഷ് നരിക്കോട്, സുഭാഷ്, അസീസിയ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം വിനീത് രവീന്ദ്രന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.കേളി കേന്ദ്ര കമ്മിറ്റി അംഗം സുനില്‍ മലാസ്, അഭിവാദ്യം ചെയ്തു സംസാരിച്ചു. അസീസിയ ഏരിയാ ആക്ടിങ് സെക്രട്ടറി സുധീര്‍ പോരേടം സ്വാഗതവും. സംഘാടക സമിതി ചെയര്മാന് റഫീഖ് അരിപ്ര നന്ദിയും പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..