.
മക്ക: മക്കയിലെ നിരവധി സമീപ പ്രദേശങ്ങള്‍ നീക്കം ചെയ്യുന്നതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ സത്യമില്ലെന്ന് മക്ക മേയറോല്റ്റി വക്താവ് ഒസാമ സൈത്തൂനി ആവര്‍ത്തിച്ചു.മൂന്ന് അയല്പക്കങ്ങള് മാത്രമാണ് നീക്കംചെയ്യലിന്റെ വിവിധ ഘട്ടങ്ങളിലുള്ളത്. പുനര്‍ വികസനത്തിനായി കമ്മീഷന് നീക്കം ചെയ്യേണ്ടതായി സ്ഥിരീകരിച്ച സമീപ പ്രദേശങ്ങിലെ പ്രവൃത്തികള്‍ അല്‍-നകാസയാണ് നടത്തുന്നത്.
മക്ക സിറ്റിക്കും പുണ്യ നഗരിക്കുമുള്ള റോയല്‍ കമ്മീഷന് പ്രഖ്യാപിച്ചതനുസരിച്ച് അല്‍-കിദ്വയും അല്‍- സോഹൂര്‍ സമീപ പ്രദേശങ്ങള്‍ നീക്കം ചെയ്യുന്ന ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്നും ഒസാമ സൈത്തൂനി പറഞ്ഞു.
തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും മുമ്പ് അതിന്റെ ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ പരിശോധിക്കേണ്ടതാണ്. പ്രത്യേകിച്ച് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്ന വിഷയവുമായി ബന്ധപ്പെട്ട വിഷയത്തിലെന്ന് സൈത്തൂനി പറഞ്ഞു.
സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകള്‍ വിശ്വസനീയമോ ഔദ്യോഗിക സ്രോതസ്സുകളോ ആയി കണക്കാക്കരുതെന്ന് അദ്ദേഹം പറഞ്ഞു. അത്തരം കാര്യങ്ങള്‍ മേല്‍നോട്ടം വഹിക്കുവാനും ഇക്കാര്യത്തില്‍ പ്രസ്താവനകള്‍ പുറത്തിറക്കുവാനും ഔദ്യോഗീക ഏജന്‍സികള്‍ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റിയാ ധാഖര്, ജര്‍വല്‍, അല്‍-മസാഫി, റിയ ബക്ഷ്, അല്‍-തന്ദബാവി, അല്‍-ഖദരിയ, അല്‍-ഹിന്ദാവിയ, അല്‍-ഖശ്ല, ഉമ്മുല്‍ നബ തുടങ്ങി ഏഴ് പുതിയ അയല്പക്ക സ്ഥലങ്ങളെ കുറിച്ച് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ -മുമ്പ് പ്രഖ്യാപിച്ച മൂന്ന് പ്രദേശങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പൊളിച്ചുനീക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..