ശ്രീറാം വെങ്കിട്ടരാമന്‍ന്റെ കളക്ടര്‍ നിയമനം നീതി വ്യവസ്ഥയോടുള്ള പരിഹാസം: ഐ.സി.എഫ്


.

ദമാം: മാധ്യമ പ്രവര്‍ത്തകനും സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫുമായിരുന്ന കെ.എം ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടറാമിനെ ആലപ്പുഴ ജില്ലാ കളക്ടറാക്കി ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ അധികാര പദവിയില്‍ നിയമിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ജനാധിപത്യത്തോടും നീതി വ്യവസ്ഥയോടുമുള്ള പരിഹാസമാണെന്ന് ഐസിഎഫ് കിഴക്കന്‍ പ്രവിശ്യാ കമ്മിറ്റി ആരോപിച്ചു.

പ്രതി കുറ്റവാളിയാണെന്ന് അറിഞ്ഞിട്ടും കൊലക്കേസ് പ്രതിയെ ഉന്നത അധികാരമുള്ള പദവികളില്‍ പ്രതിഷ്ഠക്കുന്നത് ഒരു ജനകീയ സര്‍ക്കാരിന് ഭൂക്ഷണമല്ലെന്നും നിയമനം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കേരള മുസ്ലിം ജമാഅത്ത് നടത്തുന്ന പ്രതിഷേധ സമരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് സെന്‍ട്രല്‍ തലങ്ങളില്‍ പ്രതിക്ഷേധകൂട്ടായ്മകള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു

യോഗത്തില്‍ പ്രസിഡന്റ് കോയ സഖാഫി അധ്യക്ഷത വഹിച്ചു. സൈനുദ്ധീന്‍ മുസ്ലിയാര്‍ വാഴവാറ്റ, ഹാരിസ് ജൗഹരി, റഹീം മഹ്ളരി, അന്‍വര്‍ കളറോഡ്, എന്നിവര്‍ സംസാരിച്ചു, ജനറല്‍ സെക്രട്ടറി അഷ്റഫ് കരുവന്‍പോയില്‍ സ്വാഗതവും ശരീഫ് മണ്ണൂര്‍ നന്ദിയും പറഞ്ഞു.


Content Highlights: saudi arabia

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented