Youtube logo | Graphics : Mathrubhumi
ജിദ്ദ: അധിക്ഷേപകരമാകുംവിധം പരസ്യ നയങ്ങള്‍ ലംഘിക്കുന്ന കക്ഷികളെ തടയാന്‍ നിരവധി അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് യൂട്യൂബ് വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ തടയാനുള്ള മറ്റ് പരിഹാരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതായും യൂട്യൂബ് അറിയിച്ചു.
ജനപ്രിയ പ്ളാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്ത, മൂല്യങ്ങള്‍ക്ക് നിരക്കാത്ത കുറ്റകരമായ പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് സൗദി അറേബ്യയുടെ ജനറല്‍ കമ്മീഷന് ഫോര്‍ ഓഡിയോവിഷ്വല്‍ മീഡിയയും (ജിസിഎഎം) കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്മീഷനും (സിഐടിസി) ഞായറാഴ്ച യുട്യൂബിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.
ദുരുപയോഗം ലക്ഷ്യമിടുന്ന, യൂട്യൂബിലെ ചില പരസ്യങ്ങള്‍ക്ക് താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. യൂട്യൂബ് പ്ളാറ്ററ്റ്ഫോമില് അടുത്തിടെ പ്രത്യക്ഷപ്പെട്ട കുറ്റകരമായ പരസ്യങ്ങള്‍ നീക്കം ചെയ്തതായും യൂട്യൂബ് അറിയിച്ചു.
ഈ പരസ്യങ്ങള്‍ പൂര്‍ണ്ണമായും അസ്വീകാര്യമാണെന്ന് യൂട്യൂബ് വിശേഷിപ്പിച്ചു. അതിനാല്‍ അവ നീക്കം ചെയ്യുകയും പരസ്യങ്ങള്‍ക്ക് ഉത്തരവാദികളായ പരസ്യദാതാക്കളുടെ അക്കൗണ്ടുകള്‍ അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്. ദുരുപയോഗം ചെയ്യുന്ന കക്ഷികള്‍ യൂട്യൂബ് പ്ളാറ്റ്ഫോമിന്റെ സംവിധാനത്തിലെ പഴുതുകള്‍ കണ്ടെത്താന്‍ എപ്പോഴും ശ്രമിക്കുന്നതായും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
പരസ്യ നയങ്ങള്‍ ലംഘിക്കുന്ന ഉള്ളടക്കത്തോടെയുള്ള പ്രമോഷന് കാരണം ഗൂഗിള്‍ കഴിഞ്ഞ വര്‍ഷം ലോകമെമ്പാടുമുള്ള പ്ളാാറ്റ്ഫോമുകളില് 286 ദശലക്ഷത്തിലധികം പരസ്യങ്ങള്‍ നിരോധിച്ചതായും യൂട്യൂബ് ചൂണ്ടിക്കാട്ടി.
ഉപയോക്താക്കളില്‍ നിന്നോ ഉള്ളടക്ക സ്രഷ്ടാക്കളില് നിന്നോ പരസ്യദാതാക്കളില്‍ നിന്നോ ആരില്നിന്നുമാവട്ടെ, മേഖലയിലെ യൂട്യൂബ് കമ്മ്യൂണിറ്റിയെ സംരക്ഷിക്കുന്നതിനായി പ്ളാറ്റ്ഫോം ദുരുപയോഗം ചെയ്യാനുള്ള എല്ലാ ശ്രമങ്ങളേയും പ്രതിരോധിക്കാന്‍ ദീര്‍ഘകാല പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനുള്ള ശ്രമം തുടരുമെന്നും യൂട്ട്യൂബ് കൂട്ടിച്ചേര്‍ത്തു.
ഓഡിയോവിഷ്വല്‍ മീഡിയ അതോറിറ്റിയുടെയും കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്മീഷന്റെയും അഭ്യര്‍ത്ഥന മാനിച്ച് മിഡില്‍ ഈസ്റ്റ് ഗൂഗിള്‍ യൂട്യൂബ് പ്ളാറ്റ്ഫോമിലെ ഇസ്ലാമിക, സാമൂഹിക മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും വിരുദ്ധമായ ഉള്ളടക്കം അടങ്ങിയ പരസ്യങ്ങള്‍ വേഗത്തില്‍ നീക്കം ചെയ്യുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..