Youtube Logo | Photo: Gettyimages
റിയാദ്: ജനപ്രിയ പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്ത മൂല്യങ്ങള്‍ക്ക് നിരക്കാത്ത കുറ്റകരമായ പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് സൗദി അറേബ്യയുടെ ജനറല്‍ കമ്മീഷന് ഫോര്‍ ഓഡിയോവിഷ്വല്‍ മീഡിയയും (ജിസിഎഎം) കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്മീഷനും (സിഐടിസി) യൂട്യൂബിനോട് ആവശ്യപ്പെട്ടു.
വിവിധ ഡിജിറ്റല്‍ പാറ്റ്ഫോമുകളിലെ ഉള്ളടക്കത്തില്‍ നടത്തിയ പരിശോധനയില്‍ യൂട്യൂബ് പരസ്യങ്ങളില്‍ മൂല്യങ്ങള്‍ക്ക് നിരക്കാത്തത് കണ്ടെത്തിയ നിരീക്ഷണത്തിന്റെ ഭാഗമാണ് ജിസിഎഎം, സിഐടിസി എന്നിവര്‍ ഗൂഗിള്‍ അഫിലിയേറ്റിനെ അഭിസംബോധന ചെയ്ത ഒരു സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
'ഇസ്ലാമിക, സാമൂഹിക മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും വിരുദ്ധമായ ഉള്ളടക്കവും പ്രക്ഷേപണവും രാജ്യത്തിന്റെ മീഡിയ ഉള്ളടക്ക നിയന്ത്രണങ്ങളുടെ ലംഘനമാണ്. യൂട്യൂബ് ഈ മൂല്യങ്ങളും തത്വങ്ങളും ലംഘിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു.
അതനുസരിച്ച്, യൂട്യൂബ് ഈ പരസ്യങ്ങള്‍ നീക്കം ചെയ്യാനും നിയന്ത്രണങ്ങള്‍ പാലിക്കാനും അഭ്യര്‍ത്ഥിച്ചു. കുറ്റകരമായ ഉള്ളടക്കത്തിന്റെ പ്രക്ഷേപണം തുടരുകയാണെങ്കില്‍, ടെലികമ്മ്യൂണിക്കേഷന്‍ നിയമത്തിനും ഓഡിയോവിഷ്വല്‍ മീഡിയ നിയമത്തിനും അനുസൃതമായി ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..