.
ജിദ്ദ: ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ ഏറെ ആശങ്ക ഉളവാക്കിയ അഗ്നിപഥ് പദ്ധതിയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് മാറാക്കര ഗ്ലോബല്‍ കെഎംസിസി യോഗം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സാമുദായിക സൗഹര്‍ദ്ദവും തകരാന്‍ പ്രസ്തുത പദ്ധതി കാരണമായേക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു.
ബലി പെരുന്നാളിനോടാനുബന്ധിച്ചു നാട്ടില്‍ വരുന്ന മാറാക്കര പഞ്ചായത്തിലെ മുഴുവന്‍ കെഎംസിസി പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചു കൊണ്ട് ഈദ് സംഗമം നടത്താനും തീരുമാനിച്ചു. ഇതോടാനുബന്ധിച്ചു പ്രവാസികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഏറെ ഉപകാരപ്രദമായ ഗ്ലോബല്‍ കെഎംസിസി പ്രിവിലേജ് കാര്‍ഡിന്റെ പ്രകാശനം നടത്താനും തീരുമാനിച്ചു.
സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് മികച്ച സേവനം ചെയ്യുന്ന മാറാക്കര പഞ്ചായത്തിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകരെയും പ്രവാസ ലോകത്ത് മികച്ച പ്രവര്‍ത്തനം നടത്തുന്ന കെഎംസിസി പ്രവര്‍ത്തകരെയും ഡിസംബര്‍ മാസത്തില്‍ ആദരിക്കാനും യോഗം തീരുമാനിച്ചു. മാറാക്കര പഞ്ചായത്ത് യൂത്ത് ലീഗ് പുറത്തിറക്കുന്ന മലപ്പുറം ജില്ല പഞ്ചായത്ത് മെമ്പറായിരുന്ന മൂര്‍ക്കത്ത് ഹംസ മാസ്റ്റര്‍ സ്മരണിക പുറത്തിറക്കാന്‍ വേണ്ടി സഹകരിക്കാനും തീരുമാനിച്ചു.
മാറാക്കര സി. എച്ച് സെന്ററില്‍ വെച്ച് നടന്ന യോഗത്തില്‍ മാറാക്കര ഗ്ലോബല്‍ കെഎംസിസി പ്രസിഡന്റ് ബഷീര്‍ കുഞ്ഞു കാടാമ്പുഴ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ചെയര്മാന് ബക്കര്‍ ഹാജി കരേക്കാട് ഉദ്ഘാടനം ചെയ്തു. ഒ. കെ കുഞ്ഞിപ്പ, റഷീദ് മാറാക്കര, ബഷീര്‍ നെയ്യത്തൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ജനറല്‍ സെക്രട്ടറി അബൂബക്കര്‍ തയ്യില്‍ സ്വാഗതവും ട്രഷറര്‍ മുഹമ്മദ് കല്ലിങ്ങല്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..